ടോക്കിയോ: ഈ വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഇന്റര്‍ നാഷണല്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. ലോകത്ത്് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ജൂലൈ 23 നാണ് ഒളിമ്പക്സ് ആരംഭിക്കുന്നത്. കൊവിഡ് കാലമായതിനാല്‍ വിദേശ കാണികള്‍ക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന് ഐഒസി ഓഫീഷ്യല്‍ പറഞ്ഞു. ജപ്പാനില്‍ 8800 പേര് കൊവിഡ് മൂലം മരിച്ചിട്ടുണ്ട്. നിലവില്‍ നിയന്ത്രണ വിധേയമാണ്. വിദേശ കാണികള്‍ എത്തിയാല്‍ കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: