ഡാന്യൂഡിന്‍: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് വിജയം. ഇതോടെ മൂന്ന്് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0 ന് മുന്നിലായി. 132 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഇരുപത്തിരണ്ടാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചു. സ്‌കോര്‍: ബംഗ്ലാദേശ് 41.5 ഓവറില്‍ 131, ന്യൂസിലന്‍ഡ് 21.2 ഓവറില്‍ രണ്ടിന് 132.
ഹെന്റി നിക്കോള്‍സ് 49 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 38 റണ്‍സ് നേടി പുറത്തായി.
ആദ്യം ബാറ്റ്് ചെയ്ത ബംഗ്ലാദേശിനെ എറിഞ്ഞിട്ട പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടാണ് കളിയിലെ താരം. 8.5 ഓവറില്‍ 27 റണ്‍സിന് നാലു വിക്കറ്റുകളാണ് ബോള്‍ട്ട്് പോക്കറ്റിലാക്കിയത്. ഇതോടെ ബംഗ്ലാദേശ് 41.5 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. ജയിംസ് നിഷാമും മിച്ചല്‍ സാന്ററും രണ്ട് വിക്കറ്റ് വീതം എടുത്തു. 27 റണ്‍സ് കുറിച്ച മെഹ്മദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്‌കോറര്‍.
മുസ്താഫിക്വര്‍ റഹിം 23 റണ്‍സ് നേടി. പരമ്പരയിലെ രണ്ടാം ഏകദിനം ക്രൈസ്റ്റ് ചര്‍ച്ചില്‍ ചൊവ്വാഴ്ച നടക്കും.
















