ബെംഗളൂരു: ആര് എസ്എസ് കേരള പ്രാന്തകാര്യവാഹാ(സംസ്ഥാന സെക്രട്ടറി)യി പി. എന്‍. ഈശ്വരനെ നിയോഗിച്ചു. ബംഗളൂരുവില്‍ നടന്ന ആര്. എസ്. എസ്. അഖിലഭാരതീയ പ്രതിനിധി സഭയിലാണ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രഖ്യാപനം. പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണനെ കേരളവും തമിഴ്നാടും ചേര്‍ന്ന ദക്ഷിണക്ഷേത്രീയ സഹകാര്യവാഹകായി നിയോഗിച്ചു. കെ. പി. രാധാകൃഷ്ണന് (കൊയിലാണ്ടി), ടി. വി. പ്രസാദ്ബാബു (തിരുവനന്തപുരം) എന്നിവരാണ് പുതിയ പ്രാന്ത സഹകാര്യവാഹകന്മാര്‍.നിലവില്‍ പ്രാന്തകാര്യവാഹായിരുന്ന പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രാന്തകാര്യകാരി സദസ്യനായി പ്രവര്‍ത്തിക്കും.
ആര് എസ്എസ് പ്രാന്തകാര്യവാഹായി നിയമിതനായ പി. എന്‍. ഈശ്വരന് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയാണ്, പത്ത് വര്‍ഷമായി പ്രാന്തസഹകാര്യവാഹ് ആണ്. വിദ്യാഭ്യാസവകുപ്പില്‍നിന്നും സീനിയര്‍ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം പ്രാന്ത ബൗദ്ധിക് പ്രമുഖ്, എറണാകുളം വിഭാഗ് കാര്യവാഹ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബി. എസ്.എന്നില്‍ നിന്ന് വിരമിച്ച സതീദേവിയാണ് ഭാര്യ. രാഹുല്‍ (കാനറാ ബാങ്ക്), രേവതി (ദന്തഡോക്ടര്‍) എന്നിവര്‍ മക്കളാണ്.
കേരള പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണന് കൊല്ലം പുത്തൂര്‍ സ്വദേശിയാണ്. താലൂക്ക്, ജില്ല, വിഭാഗ്, പ്രാന്തതലങ്ങളിലായി 20 വര്‍ഷം പ്രചാരകനായിരുന്നു. പ്രാന്ത സഹസേവാപ്രമുഖ്, പ്രാന്ത കാര്യകാരി സദസ്യന്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്നു. ഇപ്പോള്‍ ജന്മഭൂമി മാനേജിംഗ് ഡയറക്ടറാണ്. എറണാകുളത്ത് താമസിക്കുന്നു. ഭാര്യ അജിത. ഭവാനിയാണ് ഏക മകള്‍.
കൊയിലാണ്ടി ചേലിയ സ്വദേശിയായ കെ. പി. രാധാകൃഷ്ണന് പ്രാന്ത ബൗദ്ധിക് പ്രമുഖായിരുന്നു. തിരു വണ്ണൂര്‍ കോട്ടണ്‍ മില്ലില്‍നിന്ന് സ്വയം വിരമിച്ചശേഷം കേസരി വാരികയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുരുക്ഷേത്ര പ്രകാശന്റെ ചീഫ് എഡിറ്ററായിരുന്നു. ഭാര്യ രാജി. സുമേധ, നിഞ്ജന എന്നിവര്‍ മക്കളാണ്.
തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയായ ടി. വി. പ്രസാദ്ബാബു തിരുവനന്തപുരം സംഭാഗ് കാര്യവാഹ് ആയിരുന്നു. ജന്മഭൂമി കോര്‍പ്പറേറ്റ് സര്‍ക്കുലേഷന്‍ മാനേജരാണ്. 17 വര്‍ഷം സംഘപ്രചാരകനായിരുന്നു. കോഴിക്കോട്, എറണാകുളം വിഭാഗുകളുടെ പ്രചാരകനായിരുന്നു. ഭാര്യ മീര, മകള്‍ നിവേദിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: