മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും സംസ്ഥാന ടൂറിസം മന്ത്രിയുമായ ആദിത്യാ താക്കറെയ്ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ആദിത്യ രോഗവിവരം അറിയിക്കുകയായിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ടെസ്റ്റ് ചെയ്യണമെന്ന് അദേഹം അഭ്യര്‍ത്ഥിച്ചു.
രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ടെസ്റ്റ് നടത്തിയപ്പോള്‍ എനിക്ക് കൊവിഡ് ഉള്ളതായി കണ്ടെത്തി. ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും കൊറോണ ടെസ്റ്റിന് വിധേയമാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൊറോണ പ്രതിരോധത്തില്‍ വിട്ടുവീഴ്ച വരുത്താതെ എല്ലാവരും ശ്രദ്ധിക്കണം. എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ആദിത്യ ട്വീറ്റ് ചെയ്തു.
നിലവില്‍ ചികിത്സയില്‍ തുടരുന്ന രോഗികളുടെ 77 ശതമാനവും മഹാരാഷ്ട്ര ,കേരളം,പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 65 ശതമാനവും മഹാരാഷ്ടയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: