ടോക്കിയോ: ജപ്പാനില്‍ വീണ്ടും വലിയ ഭൂകമ്പം. അതേത്തുടര്‍ന്ന് രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വടക്കുകിഴക്കന്‍ തീരത്ത് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നാണ് മുന്നറിയിപ്പ്.
മിയാഗി മേഖലയില്‍ നിന്ന് 60 കിലോമീറ്റര്‍ (37 മൈല്‍) ആഴത്തില്‍ പസഫിക് സമുദ്രത്തില്‍ ഭൂചലനം ഉണ്ടായതായാണ് ജെഎംഎ അറിയിച്ച്ത . ഒരു മീറ്ററോളം ഉയരത്തില്‍ സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മിയാഗിയില്‍ നിന്ന് നാശനഷ്ടമുണ്ടായതായി ഉടന്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ലെന്നും മേഖലയിലെ ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം താക്കാലികമായി നിര്‍ത്തിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2011 മാര്‍ച്ച് 11 ലെ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു ശേഷം 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആശങ്ക ഉയര്‍ത്തി വീണ്ടും സുനാമി മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: