കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം വിവിധ കാരണങ്ങളാല്‍ പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിയാത്ത ആബ്സെന്റീ വോട്ടര്‍മാരില്‍ തപാല്‍ ബാലറ്റിന് അപേക്ഷിച്ചത് 29494 പേര്. എണ്പതു വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍, കോവിഡ് ബാധിതര്‍, കോവിഡ് ക്വാറന്റയിനില്‍ കഴിയുന്നവര്‍, അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍ എന്നിവരെയാണ് ആബ്സെന്റീ വോട്ടര്‍മാര്‍ അഥവാ ഹാജരാകാത്ത വോട്ടര്‍മാരായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക തപാല്‍ വോട്ടിന് സൗകര്യമൊരുക്കിയത്.
തപാല്‍ വോട്ടു ചെയ്യുന്നതിനുള്ള 12 ഡി അപേക്ഷാ ഫോറം 69205 പേര്‍ക്ക് നല്‍കുന്നതിനാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇതില്‍ 29494 പേര് ഫോറം പൂരിപ്പിച്ച് അപേക്ഷ നല്കിയപ്പോള് 39711 പേര് നിരാകരിച്ചു. പോളിംഗ് ബൂത്തില്‍ നേരിട്ട് എത്തി വോട്ടു ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.
ഏറ്റവുമധികം പേര് ഫോറം പൂരിപ്പിച്ചു നല്‍കിയത് പുതുപ്പള്ളി മണ്ഡലത്തിലാണ്-4119 പേര്. ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളിയിലാണ് 2038 പേര്. ലഭിച്ച അപേക്ഷാ ഫോറങ്ങളുടെ വിശദ പരിശോധന നടന്നുവരികയാണ്. പൂര്‍ണമായ അപേക്ഷ നല്കിയവരില് അവശ്യ സേവന വിഭാഗങ്ങളില്‍പെടുന്നവര്‍ ഒഴികെയുള്ള ആബ്സെന്റീ വോട്ടര്‍മാര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം താമസസ്ഥലത്തുവച്ചുതന്നെ തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും.
അവശ്യ സേവന വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കായി ഓരോ നിയോജക മണ്ഡലത്തിലും ഒരു വോട്ടിംഗ് കേന്ദ്രം സജ്ജീകരിച്ച് അവിടെ തപാല്‍ വോട്ട് ചെയ്യുന്നതിന് അവസരമൊരുക്കും. ഏപ്രില്‍ മൂന്നിന് മുന്‍പ് തുടര്‍ച്ചയായി മൂന്നു ദിവസം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ഈ കേന്ദ്രങ്ങളില്‍ വോട്ടിംഗ് സൗകര്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: