കോട്ടയം: യുവമോര്‍ച്ച ദേശീയ പ്രസിഡന്റും എംപിയുമായ തേജസ്വി സൂര്യയും മെട്രോമാന് ഇ. ശ്രീധരനും നാളെ കോട്ടയത്ത്.
പുതിയ കേരളത്തിനായി സമര്‍പ്പിത യുവത്വം എന്ന പേരില്‍ യുവമോര്‍ച്ച സംഘടിപ്പിക്കുന്ന പ്രഭാഷണ – സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും എത്തുന്നത്. 21 ന് ഉച്ചയ്ക്കുശേഷം രണ്ടിന് കാര്‍ത്തിക ഓഡിറ്റോറിയത്തിലാണ് പരിപാടി.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, പ്രൊഫഷണലുകള്‍ എന്നിവരുമായി ഇരുവരും സംവദിക്കും.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണന്, ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: