തിരുവനന്തപുരം: മാതൃഭൂമി ചാനലിന്റെ വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനം ഓക്കാനമാണുണ്ടാക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി ആര്.വി.ബാബു. ഏറ്റവും കൂടുതല്‍ സ്ത്രീ പീഢകരുള്ള പാര്‍ട്ടി ഏതെന്നോ കൊലയാളികളുള്ള പാര്ട്ടിയേതെന്നോ ചോദിച്ചിരുന്നെങ്കില്‍ ഉത്തരം മറ്റൊന്നാകുമായിരുന്നു . അത് ചോദിക്കാന്‍ ശരീരത്തില്‍ ഉറപ്പുള്ള എന്തെങ്കിലുമൊക്കെ വേണമെന്ന് ആദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
തങ്ങള്‍ ആഗ്രഹിക്കുന്ന ഉത്തരം കിട്ടാന്തക്ക ചോദ്യം ചോദിക്കുക , എന്നിട്ട് ആ ഉത്തരം ആഘോഷമാക്കി ഇന്ത്യ ഭരിക്കുന്ന ഒരു ദേശീയ പാര്‍ട്ടിയെ അവഹേളിക്കുക. കേരളത്തില്‍ സര്‍വേ നടത്തി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവും എന്ന് പ്രവചിച്ച പോലെ തികച്ചും അപഹാസ്യമാണ് ഇത്. മാതൃഭൂമി ചാനലിന്റെ ഈ വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനം ഓക്കാനമാണുണ്ടാക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ത്രീ പീഢകരുള്ള പാര്‍ട്ടി ഏതെന്നോ കൊലയാളികളുള്ള പാര്ട്ടിയേതെന്നോ ചോദിച്ചിരുന്നെങ്കില്‍ ഉത്തരം മറ്റൊന്നാകുമായിരുന്നു . അത് ചോദിക്കാന്‍ ശരീരത്തില്‍ ഉറപ്പുള്ള എന്തെങ്കിലുമൊക്കെ വേണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: