കാഠ്മണ്ഡു: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധവാക്സിനായ കൊവാക്സിന് നേപ്പാള്‍ അടിയന്തിര അനുമതി നല്കി. കൊറോണ പ്രതിരോധത്തിന് കൊവാക്സിന് 81 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ നടന്ന പരീക്ഷണ ഫലങ്ങളില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്.
കൊവാക്സിന് അടിയന്തര ഉപയോഗ അനുമതി നല്കുന്ന മൂന്നാമത്തെ രാജ്യമാണ് നേപ്പാള്‍. ഇന്ത്യ അനുമതി നല്‍കിയതിന് പിന്നാലെ സിംബാബ്വെയും വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഉപാധികളോടെയാണ് നേപ്പാള്‍ കൊവാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
ജനുവരിയില്‍ ആരംഭിച്ച വാക്സിനേഷനില്‍ ഇതുവരെ 1.6 മില്യണ്‍ ജനങ്ങള്‍ ആദ്യ ഡോസ് സ്വീകരിച്ചതായി നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ വാക്സിന് ദൗര്‍ലഭ്യം മൂലം വാക്സിനേഷന് അടുത്തിടെ നിര്‍ത്തിവെയ്ക്കേണ്ട സാഹചര്യത്തിലെത്തിയിരുന്നു. തുടര്‍ന്നാണ് കൊവാക്സിന് അടിയന്തിര ഉപയോഗ അനുമതി നല്‍കിയത്. 55 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനാണ് നിര്‍ത്തിവെച്ചത്.
ഇന്ത്യ ഇതുവരെ 2.3 മില്യന്‍ ഡോസ് വാക്സിനുകള്‍ നേപ്പാളിന് ഇന്ത്യ നല്‍കിയിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്സിനുകളാണ് നല്‍കിയത്. ഇതില്‍ ഒരു മില്യണ്‍ വാക്സിന് മൈത്രി നയത്തിന്റെ ഭാഗമായി ഇന്ത്യയുടെ സമ്മാനമായിരുന്നു. കൊറോണ മുന്നണി പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവര്ക്കുമായാണ നേപ്പാള്‍ അത് വിതരണം ചെയ്തത്. ഒദ്യോഗിക കണക്കുകള്‍ പ്രകാരം നേപ്പാളില്‍ ഇതുവരെ 2,75,750 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. 33,016 പേര് മരണമടയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: