കൊച്ചി : ലൈഫ് മിഷന് കരാറിനായി കൈക്കൂലിയായി നല്കിയ ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കസ്റ്റംസ് വീണ്ടും കോടിയേരി ബാലകൃഷ്ണന്റഎ ഭാര്യയ്ക്ക് നോട്ടീസ് അയച്ചു. ഈ മാസം 23ന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിനു മുമ്പും നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കസ്റ്റംസിന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ല. താന്‍ പണം കൊടുത്തു വാങ്ങിയ മൊബൈല്‍ ആണ്. ഇതിന്റെ ബില്‍ പക്കലുണ്ടെന്നുമാണ് വിനോദിനി അറിയിച്ചത്.
അതേസമയം ലൈഫ് മിഷന് ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന് നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിര്‍ദ്ദേശ പ്രകാരം താന്‍ ആറ് ഐ ഫോണുകള്‍ വാങ്ങി നല്കി. എന്നാല്‍ ഫോണ്‍ സ്വപ്നയ്ക്കാണ് നല്‍കിയത്. ഇത് അവര്‍ ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നുമാണ് സന്തോഷ് ഈപ്പന് അറിയിച്ചത്.
സന്തോഷ് ഈപ്പന് നല്കിയ ഐഫോണുകളില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ ലഭിച്ചിരുന്നു. പിന്നീട് ഐഎംഇഐ നമ്പറും സിംകാര്‍ഡും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഐഫോണുകളില്‍ ഏറ്റവും വിലകൂടിയത് ഉപയോഗിച്ചത് വിനോദിനിയാണെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും വിനോദിനിയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: