ഹരിപ്പാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ ഹരിപ്പാട് മണ്ഡലത്തില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്.
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ അനീതിയും, അസമത്വവും, ഗ്രൂപ്പിസവും തുറന്നുകാട്ടാൻ വേണ്ടിയാണ് മത്സരിക്കുന്നതെന്ന്കെപിസിസി എക്‌സ്‌ക്യൂട്ടീവ് അംഗം കൂടിയായ നിയാസ് ഭാരതി പറഞ്ഞു. രമേശ് ചെന്നിത്തല ഹരിപ്പാട് സീറ്റിൽ വിജയിക്കാൻ മറ്റ് പല സീറ്റുകളിലും നീക്കുപോക്കിന് ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
രമേശ് ചെന്നിത്തലയുടെ കപടരാഷ്‌ട്രീയമുഖം തുറന്നുകാട്ടാൻ വാർത്താസമ്മേളനം വിളിക്കുമെന്നും നിയാസ് ഭാരതി അറിയിച്ചു. കോൺഗ്രസിന്റെ സീറ്റ് വിതരണ രീതികളില്‍ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചിരുന്നു. നേതാക്കൾ പാർട്ടിയുടെ അടിവേര് അറുക്കുകയാണെന്ന പരാതിയായിരുന്നു നിയാസ് ഭാരതി ഉന്നയിച്ചത്. തിരുവനന്തപുരം ഗവ. ലോ കോളേജ് മുൻ യൂണിയൻ ചെയർമാൻ കൂടിയായ നിയാസ് ഭാരതി ഒരു ജീവകാരുണ്യപ്രവര്‍ത്തകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: