കൊച്ചി : വാളയാര്‍ കേസ് അന്വേഷണം ഉടന്‍ സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. കേസ് മുമ്പേ തന്നെ സിബിഐ അന്വേഷണത്തിന് വിട്ടതാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ അവ്യക്തതയുള്ളതിനാല്‍ സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിരുന്നില്ല. സര്‍ക്കാര്‍ ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
അവ്യക്തതകള്‍ പരിഹരിച്ച് എത്രയും പെട്ടന്ന് കേസ് ഏറ്റെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്നും കോടതി വ്യക്തമാക്കി. അവ്യക്തതകള്‍ പരിഹരിക്കണമെന്നും അടിയന്തരമായി കേസ് ഏറ്റെടുത്ത് അന്വേഷിക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍ ആവശ്യപ്പെട്ടു.
കേസന്വേഷിച്ച പോലീസിന് നിരവധി വീഴ്ചകള്‍ സംഭവിച്ചു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഉചിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം ചില ഫയലുകള്‍ കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനോട് മതിയായ എല്ലാ രേഖയും പത്ത് ദിവസത്തിനകം നല്കാന് ജസ്റ്റിസ് വി.ജി. അരുണ്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: