നേമത്ത് ഒ. രാജഗോപാല്‍ എന്തു വികസനമാണ് നടത്തിയത് എന്ന ചോദ്യത്തിനുത്തരം മുകളിലുള്ള ചിത്രങ്ങള്‍ പറയും. കരമനയിലെ ചിലന്തിവലക്കുളത്തിന്റെ ചിത്രമാണ് രണ്ടും. ആദ്യത്തേത് അഞ്ചു വര്‍ഷം മുന്‍പുള്ളത്. പേരു സൂചിപ്പിക്കുന്നതുപോലെ ചിലന്തി വലകെട്ടുന്ന കുളം മാത്രമായിരുന്നില്ല ഇത്. സമീപത്തെ ഡ്രയിനേജുകള്‍ പലതും തുറന്നിരുന്നത് ഈ കുളത്തിലേക്ക്. നാട്ടുകാര്‍ മാത്രമല്ല ദൂരെനിന്നുള്ളവരും മാലിന്യം നിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന പൊതു ഇടമായി വലിയകുളം മാറി. സമീപത്തുകൂടി മൂക്കുപൊത്താതെ നടക്കാന്‍ പോലും ആകാത്ത സ്ഥിതി.
അറുപതു ലക്ഷം രൂപ മുടക്കിയാണ് ഒ. രാജഗോപാല്‍ കുളം നവീകരിച്ചത്. അഴുക്കെല്ലാം എടുത്തു മാറ്റി വൃത്തിയാക്കി. ഉറവകളെല്ലാം തെളിച്ചു. ഡ്രയിനേജുകള്‍ അടച്ചു. കരിങ്കല്‍ ഭിത്തിയും കൈവരികളും നിര്‍മിച്ച് കരയിടിച്ചില്‍ ഇല്ലാതാക്കി. ടൈല്‍സ് പാകിയ മനോഹര നടപ്പാതയും പണിതു. മലിനജലം നിറഞ്ഞ കുളത്തില്‍ ഇന്ന് തെളിനീരാണ്.
ഇതൊരു ഉദാഹരണം മാത്രം. പൂങ്കുളം ക്ഷേത്രത്തിനു മുന്‍വശമുള്ള കുളവും നേമം തളിയാദിച്ചപുരം കുളവും നവീകരിച്ചതും ഇതേ രീതിയില്‍. കുളത്തിന്റെ തീരത്ത് ചെറിയ ഉദ്യാനവും ഒരുക്കി. പറങ്ങോട്ടു കടവ്, തളിയല്‍ ക്ഷേത്രക്കടവ്, ചെറുപഴിഞ്ഞി ബലിക്കടവ് എന്നിങ്ങനെ തര്‍പ്പണം ചെയ്യുന്ന നദീഘട്ടങ്ങളും നവീകരിച്ച് കുളിക്കാനുതകുന്നതാക്കി.
ആറ്റുകാല്‍ പാടശ്ശേരി കമ്പിക്കകം, പാപ്പനംകോട് ശങ്കര്‍നഗര്‍, പൂജപ്പുര ചെങ്കള്ളൂര്‍, പാപ്പനംകോട് ആഴാങ്കല്‍, മേലാംകോട് തോട്, അമ്പലത്തറ പനച്ചിക്കപ്പാലം, കമലേശ്വരം കെബിഎസി ലൈന്‍ പൂജപ്പുര ചെങ്കള്ളൂര്‍ വാണിയം നഗര്‍, എസ്റ്റേറ്റ്, കരമ്പാലിതോട്, പുന്നയ്ക്കാമുഗള്‍ അംബേദ്ക്കര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓടകള്‍ നിര്‍മിച്ച് ശുചിത്വ ഭാരതത്തിന്റെ ഭാഗമായി.
ആറ്റുകാല്‍ തിട്ടക്കുടി,കല്ലടിമുഖം, കാലടി നെടുങ്കാട്തോട്, പൂങ്കുളം നിരപ്പില്‍, തിരുമല മങ്കാട്, കരമന ശാസ്ത്രി നഗര്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന സംരക്ഷണഭിത്തികള്‍ വികസനത്തിന്റെ വന്മതിലുകളാണ്.
എംഎല്‍എ എന്നതിലുപരി ദേശീയതലത്തില്‍ അറിയപ്പെടുന്ന നേതാവ് എന്നതും തുണയായി. നേമം റെയില്‍വേ ടെര്‍മിനല്‍ വികസനത്തിനായി 77 കോടി രൂപ അനുവദിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞത് ഉദാഹരണം മാത്രം.
അഞ്ചു വര്‍ഷ കാലയളവില്‍ 424 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. അവ പൂര്‍ണമായും അഴിമതി രഹിതമായും, നിഷ്പക്ഷമായും തന്നെയാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് നൂറ് ശതമാനം ഉറപ്പുവരുത്തുവാന്‍ സാധിച്ചു എന്നിടത്താണ് ഒ. രാജഗോപാലിനെ വ്യത്യസ്തനാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: