കണ്ണൂര്‍: ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ. സുധാകരന്‍ എംപി. കെപിസിസിയും ഹൈക്കമാന്‍ഡും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തീരുമാനത്തില്‍ ജില്ലാ നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചതിനാലാണ് മത്സരിക്കാന്‍ ഇല്ലെന്ന് തീരുമാനിച്ചതെന്ന് കെ. സുധാകരന്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സജീവമാകേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള സമയം ലഭിച്ചില്ല. തനിക്ക് പകരം ധര്‍മ്മടത്ത് ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു.
ധര്‍മ്മടത്ത് കഴിഞ്ഞ രണ്ടു തവണ മത്സരിച്ച മമ്പറം ദിവാകരന്‍ ഇത്തവണ മത്സരത്തിനില്ലെന്ന് അറിച്ചതോടെയാണ് പകരം ആാര് മത്സരിക്കുമെന്ന് ചര്‍ച്ചകള്‍ ആരംഭിച്ചത. ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ തീരുമാനം. ചര്‍ച്ചകള്‍ തന്റെ നേരെ വന്നപ്പോള്‍ സുധാകരന്‍ തന്നെയാണ് രഘുനാഥിന്റൈ പേര് നിര്‍ദേശിച്ചത്. എന്നാല്‍ ധര്‍മ്മടത്തെ സീറ്റ് സംബന്ധിച്ച് സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണ്. അദ്ദേഹം മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വം താത്പ്പര്യപ്പെടുന്നതെന്നും മുല്ലപ്പള്ളി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ ചര്‍ച്ച വീണ്ടും സുധാകരനിലേക്കെത്തുകയായിരുന്നു.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാത്ത സാഹചര്യത്തില്‍ ധര്‍മ്മടം മണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാര്‍ട്ടിയുടെ നയത്തില്‍ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോണ്‍ഗ്രസ് നേതാവ് വിമതനായി പത്രിക നല്‍കാനും തിരുമാനിച്ചു. മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭനാണ് ധര്‍മടത്ത് ബിജെപിയുടെ സ്ഥാനാര്‍ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: