തിരുവനന്തപുരം : സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് കടന്ന കൈയ്യായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വിഷയം വിവാദമാവുകയും കെ. സുധാകരന് എംപിയും ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തുകയും കെ.സി. വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചത്.
ലതിക സുഭാഷിന്റെ പ്രതിഷേധം അല്‍പ്പം കൂടിപ്പോയി. കേരളീയ പൊതുസമൂഹവും ഇവിടുത്തെ വനിതകളും അതു നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു. തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കാന്‍ ലതികയ്ക്കൊപ്പം നിന്ന സ്ത്രീകളെല്ലാം കഴിഞ്ഞ ദിവസം തന്നെ വന്നു കണ്ടിരുന്നെന്നും മുല്ലപ്പള്ളി അറിയിച്ചു.
അതേസമയം ഏതു ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ.സി.വേണുഗോപാല്‍ ഇടപെട്ടതെന്ന് സുധാകരന് ആരോപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെ.സി. ഇടപെട്ടിട്ടില്ല. ഹൈക്കമാന്‍ഡിന്റെ പ്രതിനിധിയാണ് അദ്ദേഹം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിതാന്ത ജാഗ്രതയോടെയാണ് അദ്ദേഹം ചര്‍ച്ചകളില്‍ ഇടപെട്ടത്. ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. നാല് പേരല്ല എല്ലാ നേതാക്കളുമായി കൂടിയാലോചന നടത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്.
ഇരിക്കൂറിലെ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ രണ്ട് തവണയും അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം മത്സരിക്കാന്‍ അവസരം നല്കാന് തീരുമാനിച്ചിരുന്നു. രാഹുല്‍ഗാന്ധി നേരിട്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയത്. അദ്ദേഹത്തിന്റെ പേര് സീറ്റിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് ആരും എതിര്‍പ്പ് ഉന്നയിക്കാതിരുന്നതെന്നും മുല്ലപ്പള്ളി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: