തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലാവ്ലിന് കേസില്‍ നിര്‍ണ്ണായക തെളിവുകളുമായി ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) തെളിവുകള്‍ നല്കി.
മുഖ്യമന്ത്രി പിണറായി വിജയന്, എംഎ ബേബി, മൂന്ന് ജഡ്ജിമാര്‍, സിപിഎം നേതാവ് എന്നിവര്‍ക്കെതിരെയാണ് തെളിവുകള്‍ നല്‍കിയത്. ഡയറ്കറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് 2006 മാര്‍ച്ച് 10ന് നന്ദകുമാര്‍ നല്കിയ പരാതിയിലാണ് അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ ഇഡി വിളിപ്പിച്ചത്.
ലാവ്ലിന് അഴിമതിയില്‍ അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കൈക്കൂലിയായി കോടികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് നന്ദകുമാറിന്റെ ആരോപണം.. എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ നന്ദകുമാര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: