ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ഏറ്റവും വലിയ തുറമുഖം നിര്‍മ്മിക്കാന്‍ തയാറെടുത്ത് അദാനി പോര്‍ട്സ്. കൊളംബോയിലാണ് വമ്പന്‍ തുറമുഖ ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ അദാനി ഒരുങ്ങുന്നത്. കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മിച്ച് 35 വര്‍ഷം പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ശ്രീലങ്കന്‍ അധികൃതര്‍ അദാനി ഗ്രൂപ്പിന് നല്കി. ശ്രീലങ്കയിലെ ജോണ്‍ കീല്‍സ് ഹോള്‍ഡിങ്സുമായി ചേര്‍ന്നാകും അദാനി തുറമുഖം നിര്‍മിക്കുക.
തുറമുഖം നിര്‍മാണത്തിന് 75 കോടി ഡോളര്‍ നിര്‍മാണച്ചെലവാണ് പ്രതീക്ഷിക്കുന്നത്. തുറമുഖ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ അദാനി പോര്‍ട്സ് വിദേശത്ത് ഏറ്റെടുക്കുന്ന വലിയ പദ്ധതിയാണ് ശ്രീലങ്കയിലേത്. സംയുക്ത സംരംഭത്തില്‍ അദാനിക്ക് 51 ശതമാനം ഓഹരിയുണ്ടാകുമെന്ന് ശ്രീലങ്കന്‍ പോര്‍ട്സ് അതോറിറ്റി ചെയര്മാന് ദയ രത്നായകെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: