ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ സുപ്രധാന നിരീക്ഷണവുമായി ദല്‍ഹി കോടതി. ഇരയാക്കപ്പെട്ട യുവതിയുടെ മുന്‍കാല ലൈംഗിക അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ബലാത്സംഗക്കുറ്റം ഇല്ലാതാകുന്നില്ലെന്ന് കോടതി. മുംബൈയില്‍ ഇറ്റി നൗ മാധ്യമപ്രവര്ത്തകന് വരുണ്‍ ഹിരമേത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിയും ഇരയാക്കപ്പെട്ടയാളും മുന്‍കാലങ്ങളില്‍ സ്നേഹത്തിലാണെങ്കിലും തന്റെ സമ്മതമില്ലാതെയാണ് ലൈംഗിക ബന്ധം നടന്നതെന്ന് യുവതി പലതവണ വ്യക്തമാക്കിയതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്ക്കും. വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം ചാറ്റുകള്‍ മുന്‍നിര്‍ത്തി പ്രതിയും ഇരായക്കപ്പെട്ടയാളും അടുത്ത ബന്ധത്തിലാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും അതൊന്നും ബലാത്സംഗത്തെ ന്യായീകരിക്കുന്നതല്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ജയ് ഖനാഗ്വാള്‍ വ്യക്തമാക്കി.
ഫെബ്രുവരി 20 ന് ചാണക്യപുരിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ഇടി നൗവിന്റെ പത്രപ്രവര്‍ത്തകനായ ഹിരേമത്ത് തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതി നല്‍കിയത്. മജിസ്ട്രേറ്റിന് മുന്നിലും ഇതേ പരാതിയിലും മൊഴിയിലും യുവതി ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് ഹിമരേത്തിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 376 (ബലാത്സംഗ കുറ്റത്തിന് ശിക്ഷ), 342 (തെറ്റായ തടവിലാക്കല്‍ ശിക്ഷ), 509 (ഒരു സ്ത്രീയുടെ എളിമയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി) പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരേയാണ് യുവതിയുമായുള്ള മുന്‍കാല ലൈംഗിക അനുഭവം ഉള്‍പ്പെടെ ഉയര്‍ത്തി പ്രതി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: