പ്രയാഗ്രാജ്: ബാങ്കുവിളിക്കാനായി ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേട്ടിന് അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സിലറുടെ കത്ത്. ഹൈക്കോടതി വിധി ശ്രദ്ധയില്‍ പെടുത്തിയും ഉറക്കം തടസപ്പെടുന്നതിനാല്‍ ജോലി ചെയ്യാനുള്ള കാര്യക്ഷമതയെ ബാധിക്കുന്നുവെന്നും ചൂണ്ടാക്കിട്ടിയാണ് വൈസ് ചാന്‍സിലര്‍ സംഗീത ശ്രീവാസ്തവയുടെ കത്ത്.
എല്ലാദിവസവും പുലര്‍ച്ചെ 5.30ന് പ്രഭാത പ്രാര്‍ഥനയ്ക്കായി സമീപമുള്ള സിവില്‍ ലൈന്‍സ് പ്രദേശത്തെ മോസ്കില്‍നിന്നുള്ള ബാങ്കുവിളി തന്റെ ഉറക്കം ശല്യപ്പെടുത്തുന്നതായി ജില്ലാ മജിസ്ട്രേറ്റിന് നേരിട്ട് നല്കിയ കത്തില്‍ പറയുന്നു. ഈ സമയത്ത് ഉറക്കം നഷ്ടപ്പെടുന്നതിനാല്‍ പിന്നീട് ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അത് ജോലിയെ ബാധിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
ഇക്കാര്യത്തിലുള്ള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി ബാങ്കുവിളിക്കായി ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍നിന്ന് മോസ്കിനെ വിലക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: