തിരുവനന്തപുരം : സ്ഥാര്ത്ഥിപട്ടിക പുറത്തിട്ടതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനുള്ളിലെ ഭിന്നത പുറത്തുവന്നതിനെ തുടര്‍ന്ന് നേതാക്കള്‍ക്ക് താക്കീതുമായി ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വരികയും പലര്‍ക്കെതിരേയും പരസ്യ പ്രസ്താവന നടത്തുകയും ചെയ്തത് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ഇതോടെ നേതാക്കള്‍ ഇനി പരസ്യ പ്രസ്താവന നടത്തരുതെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്ക് താക്കീതും നല്‍കിയിട്ടുണ്ട്.
കെ. സുധാകരന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നേതാക്കള്‍ക്ക് താക്കീതുമായി ഹൈക്കമാന്‍ഡ് രംഗത്ത് എത്തിയത്. നിര്‍ദ്ദേശം ലംഘിച്ച് നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തിയാല്‍ സംസ്ഥനത അച്ചടക്ക സമിതി നടപടികള്‍ കൈക്കൊള്ളും.
സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ കെ.സി. വേണുഗോപാലിന് താത്പ്പര്യമുള്ളവരെ കുത്തി നിറച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമല്ല കെ.സി. വേണുഗോപാലാണ് ഹൈക്കമാന്‍ഡ് എന്നിങ്ങനെ കെ. സുധാകരന് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. അതേസമയം കെ.സി. വേണുഗോപാലിന്റെ ഇടപെടലിനെതിരായ സുധാകരന്റെ അതൃപ്തി ഗ്രൂപ്പിന് അതീതമായി സംസ്ഥാനത്തെ പല നേതാക്കള്‍ക്കുമുണ്ട്.
ഹൈക്കമാന്‍ഡ് പ്രതിനിധി എന്ന പേരില്‍ ഇടപെടുന്ന വേണുഗോപാലിന്റെ യാഥാര്‍ത്ഥ ലക്ഷ്യം പുതുതായൊരു കെസി ഗ്രൂപ്പാണെന്ന പരാതി നേരത്തെ എ- ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. മുടി മുറിച്ച് പാര്‍ട്ടി ഓഫീസില്‍ നിന്നും ലതികാ സുഭാഷ് കരഞ്ഞുകൊണ്ടിറങ്ങിയതും, കേരളത്തിലുള്ളത് എ കോണ്‍ഗ്രസും ഐ കോണ്‍ഗ്രസ്സുമെന്ന് പറഞ്ഞ് പി.സി. ചാക്കോ പാര്‍ട്ടി വിട്ടതും തെരഞ്ഞെടുപ്പിനിടയില്‍ ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ കെ.സി. വേണുഗോപാല്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: