ബംഗളൂരു: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ മഹാരാഷ്‌ട്ര , കേരളം എന്നി സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ .ഈ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധമായും ആര്‍ ടി -പി സി ആര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. അല്ലാത്തവരെ സംസ്ഥാനത്ത് പ്രവേശിപ്പിക്കില്ലെന് കര്‍ണാടക മുഖ്യമന്ത്രി വ്യക്തമാക്കി .സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കോവിഡ് കൂടി വരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം .കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപെടുണ്ടോ എന്ന് നോക്കണമെന്നും അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി .
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം ഉള്ളു .നേരത്തെ ഇത് സംബന്ധിച്ചു ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ അലംഭാവം ഉണ്ടായതായാണ് വിലയിരുത്തല്‍. ബസില്‍ യാത്ര ചെയ്യുന്നവരുടെ കയ്യില്‍ നെഗറ്റീവ് സെര്‍റ്റിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം .എന്നിട്ടേ ടിക്കറ്റ് നല്‍കാവൂ .ഓണ്‍ലൈന്‍ ആയി ടിക്കറ്റ് രജിസ്റ്റര്‍ ചെയ്യുന്നവരുടെ കയ്യിലും ഇത് ഉണ്ടെന്ന് ഉറപ്പ് വരുത്തണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: