തൃശൂര്‍: തൃശ്ശൂർ പൂരം എല്ലാ വിധ പൊലിമയോടും കൂടി ഇക്കുറി നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാൻ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വരില്ല.
പകരം കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ എന്ന ആനയാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേ ഗോപുര നട തുറക്കുക.
നെയ്തലക്കാവ് ക്ഷേത്ര ഭരണസമിതിയുടേതാണ് ഈ തീരുമാനം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുതെന്ന വനം വകുപ്പിന്റെ നിർദേശം ഉള്ളതിനാലാണ് നെയ്തലക്കാവ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.
കൊമ്പനാനകളിലെ ഏക ഛത്രപതി എന്നറിയപ്പെടുന്ന എല്ലാ ലക്ഷണങ്ങളും തികഞ്ഞ തെച്ചിക്കോട്ട് രാമചന്ദ്രനാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തെക്കേ ഗോപുര നട തുറക്കുന്ന പതിവ്. തൃശൂര്‍ പൂരത്തിന് മാത്രമാണ് വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേഗോപുര നട തുറക്കുക. കണിമംഗലം ശാസ്താവിനെ സ്വീകരിക്കാനാണ് നട തുറക്കുന്നത്. ഇതിന് ശേഷമാണ് ഇലഞ്ഞിത്തറമേളവും മഠത്തില്‍ വരവ് പഞ്ചവാദ്യവും കുടമാറ്റവും വെടിക്കെട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: