തിരുവനന്തപുരം; തെരഞ്ഞെടുപ്പില്‍ ജാതിയും മതവും ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ആണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. ബിജെപിക്ക് വിഷയം വികസനം മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി എത്തിയ ബിപ്ലബ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ത്രിപുരയിൽ ബിജെപി വന്നാല്‍ മുസ്ലീങ്ങളെ ബംഗ്ലാദേശിലേക്ക് ഓടിക്കുമെന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ പ്രചരണം. മൂന്നു വര്‍ഷം കഴിഞ്ഞു ഞാന്‍ മുഖ്യമന്ത്രി ആയിട്ട്. ഒരു മുസ്ലീമിന് പോലും ഒരിടത്തേക്കും പോകേണ്ടി വന്നില്ല. അദ്ദേഹം പറഞ്ഞു.
കാട്ടാക്കട, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് അദ്ദേഹം എത്തിയത്. ഇത് കൂടാതെ കോവളം, അരുവിക്കര എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടേയും ഉദ്ഘാടനം നിര്‍വ്വഹിക്കും.
4 ന് കാട്ടാക്കടയിലെ ബിജെപി സ്ഥാനാര്‍ത്ഥി പി.കെ.കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മലയിന്‍കീഴ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യും. 5.30 ന് അരുവിക്കര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം.
6.30 ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി വി.വി. രാജേഷിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തിലെ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യും. 7.20 ന് ഗാന്ധിപാര്‍ക്കില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ശേഷം രാത്രി അദ്ദേഹം ത്രിപുരയിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: