തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പീഡിപ്പിച്ചു എന്ന പരാതി നല്കിയ രണ്ട് പൊലീസുകാരെയും ചോദ്യം ചെയ്യാന്‍ ഇഡി.
ഈ രണ്ട് പേരെയും ചോദ്യം ചെയ്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് ഇഡി ശ്രമം. ഇക്കാര്യത്തില്‍ നിയമയുദ്ധം ആവശ്യമെങ്കില്‍ അതിനും ഇഡി തയ്യാറാണ്. ചോദ്യം ചെയ്യലില്‍ വസ്തുത തെളിഞ്ഞാല്‍ അറസ്റ്റ് വരെയുള്ള നടപടികളിലേക്ക് നീങ്ങാനും ഇഡി ഉദ്ദേശിക്കുന്നു. ചോദ്യം ചെയ്യാനായി ഇരുവര്‍ക്കും ഉടന്‍ നോട്ടീസയക്കാന്‍ ഇഡി ആലോചിക്കുന്നു. കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എസ്. രാജിമോള്‍, സിപിഒ സിജി വിജയന് എന്നീ രണ്ട് പൊലീസ് ഉദ്യോഗസ്ഥകളാണ് ഇഡിക്കെതിരെ പരാതി നല്‍കിയത്.എന്തായാലും പൊലീസുകാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നുമായിരിക്കും ഇഡി വാദിക്കുക. ആവശ്യമെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ചും ഇഡി ആലോചിക്കും. ഏറ്റുമുട്ടലെങ്കില്‍ അങ്ങിനെ എന്ന ഒരു നിലപാടിലാണ് ഇഡി.
സ്വപ്ന ഇഡി കസ്റ്റഡിയിലിരിക്കേ അവരുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് മൊഴി നല്കിയ ഒരാള്‍. ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കര്‍ സ്വപ്നയ്ക്ക നല്‍കിയതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് ശിവശങ്കറിന് നല്‍കിയതെന്നും പറയിപ്പിക്കാനാണ് ഇഡിയുടെ ശ്രമം നടന്നതെന്നാണ് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എസ്. രാജിമോള്‍ മൊഴി നല്‍കിയത്. ഇങ്ങിനെ മൊഴി നല്കിയാല് സ്വപ്നയെ മാപ്പ് സാക്ഷിയാക്കാമെന്ന് ചോദ്യം ചെയ്യലിനിടെ ഇഡി ഡിവൈഎസ്പി രാധാകൃഷ്ണന് പറഞ്ഞത് കേട്ടെന്നും രാജിയുടെ മൊഴിയിലുണ്ട്.
ഇഡിയ്ക്കെതിരെ രണ്ടാമത് മൊഴി നല്‍കിയത പൊലീസുദ്യോഗസ്ഥ സിജി വിജയന് ആണ്. ഇഡി ഉദ്യോഗസ്ഥരുടെ സ്വപ്നയോടുള്ള ചോദ്യങ്ങളില്‍ കൂടുതലും നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നവെന്ന് പൊലീസ് ഉദ്യോഗസഥയായ സിജി വിജയന് മൊഴി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: