ബെംഗളൂരു: ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ മാര്‍ച്ച് 19, 20 തീയതികളില്‍ ബെംഗളൂരു ജനസേവ വിദ്യാകേന്ദ്രയില്‍ ചേരും. കര്‍ണാടകത്തില്‍ എട്ടാം തവണയാണ് അഖിലഭാരതീയ പ്രതിനിധി സഭ ചേരുന്നത്.
ആര്‍എസ്എസ് അഖിലഭാരതീയ ഭാരവാഹികള്‍ക്കു പുറമെ പ്രാന്തം (സംസ്ഥാനം), പരിവാര്‍ സംഘടനകളില്‍ നിന്നുള്ള ഭാരവാഹികള്‍, രാഷ്ട്രീയ സേവിക സമിതിയില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രമേയങ്ങള്‍, ആര്‍എസ്എസിന്റെ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍, സംഘടനാ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം, ഏകീകരണം എന്നിവ ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി തുടങ്ങിയവര്‍ മാര്‍ഗ നിര്‍ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: