രഞ്ജി പണിക്കര്‍, മണിയന്‍പിള്ള രാജു എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സി. ആര്. അജയകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സുഡോക്കു’ച’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി കോവിഡ് മാനദണ്ധങ്ങള്‍ പാലിച്ച് പൂര്‍ത്തിയായി.
സംഗീതാ ഫോര്‍ മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ സംഗീതാ സാഗര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അന്തര്‍ദ്ദേശീയ മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ സാറാ ഷേക്കാ പ്രധാന വേഷം ചെയ്യുന്നു. മലയാളികളുടെ മനംകവര്‍ന്ന ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള കുഞ്ഞുവ്ളോഗര്‍ ശങ്കരന് ആദ്യമായി മലയാള ചലച്ചിത്ര രംഗത്തെത്തുന്നത് സുഡോക്കു’ച’ ല്‍ അഭിനയിച്ചുകൊണ്ടാണ്.
ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദര്‍, അഭിയും ഞാനും തുടങ്ങി ഹിറ്റ് മലയാള ചലച്ചിത്രങ്ങളുടെ സംവിധായകനായ എസ്. പി. മഹേഷ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഞ്ചാം വയസ്സുമുതല്‍ നൃത്തമാടി തനിക്കു കിട്ടുന്ന പ്രതിഫലം മുഴുവനും നിര്‍ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി ദാനം ചെയ്യുന്ന ചിപ്പിമോള് ആദ്യമായി കോറിയോഗ്രാഫറാകുന്ന ചിത്രം കൂടിയാണിത്.
പ്രമുഖ താരങ്ങളായ കലാഭവന്‍ നാരായണന് കുട്ടി, ‘ഇരണ്ട് മനം വേണ്ടും’ എന്ന തമിഴ് സിനിമയിലെ നായകന് സജി സുരേന്ദ്രന്, കെ. അജിത് കുമാര്‍, ജാസ്മിന് ഹണി, മുന്‍ഷി രഞ്ജിത്ത്, കെപിഎസി ലീലാമണി, കെപിഎസി ഫ്രാന്‍സിസ്, ആദിനാട് ശശി, കിജിന്‍ രാഘവന്, കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ സുമേഷ്, മഞ്ജിത്, സന്തോഷ് തങ്ങള്‍, ദീപു ഇന്ദിരാദേവി, ബിന്ദു തോമസ്സ്, താര വി. നായര്‍, കവിത കുറുപ്പ്, ജാനകി ദേവി, മിനി സ്ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ബേബി വ്യദ്ധി വിശാല്‍, ബേബി ആരാധ്യ, മാസ്റ്റര്‍ ആദി എസ്സ്. സുരേന്ദ്രന്, വി. ടി. വിശാഖ്, ബോബ് ജി എടേര്‍ഡ്, ബിജു എസ്സ്, പ്രേം വിനായക്, മനോജ രാധാകൃഷ്ണന്, ബിജു കാവനാട്, ഗൗതം, ഹരീഷ് കുമാര്‍, പ്രിയലാല്‍, സിദ്ധാര്‍ത്ഥ്, വിക്രം കലിംഗ, കാര്‍ത്തിക്, വിനോദ്,ഡി. പോള്‍, സിജിന്‍, ആദിത്യ എസ്. രാജ്, ലിപു, ഷഹീര്‍ മുംതാസ്, അനൂപ് ബഷീര്‍, സായി മോഹന്‍, രാജേഷ് കുമാര്‍, പ്രസീദ് മോഹന്‍, സൈമണ്‍ നെടുമങ്ങാട് എന്നിവര്‍ക്കൊപ്പം സ്കൂള്‍ ഓഫ് ഡ്രാമയിലെ കലാകാരന്മാരും നൂറ്റിഇരുപതോളം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അരുണ്‍ ഗോപിനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സജി ശ്രീവല്‍സവം, പുള്ളിക്കണക്കന് എന്നിവരുടെ വരികള്‍ക്ക് തൈക്കൂടത്തിലൂടെ ശ്രദ്ധേയനായ അപ്പു, ജോണ്‍ ബ്രിട്ടോ എന്നിവര്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ഹേമന്ത് ഹര്ഷന്.
ഗ്രാമീണ ജനതയ്ക്കു മേലെ നാഗരിക സമൂഹം ചെയ്യുന്ന അക്രമത്തെയും അതിനെ പ്രതിരോധിക്കാനുള്ള സാധാരണക്കാരന്റെ ശ്രമങ്ങളെയും രസകരമായി പ്രതിപാദിക്കുന്ന ‘സുഡോക്കു’ച’ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: