തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്റ്റാര്‍ പ്രചാരകരായി പ്രധാനമന്ത്രി ഉള്‍പ്പെടെ 22 പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെ 22 പേരാണ് കേരളത്തില്‍ ബിജെപിയുടെ പ്രചരണം നയിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നേതൃത്വം നല്‍കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസവും അമിത് ഷാ കേരളത്തിലും തമിഴ്നാട്ടിലുമായി അഞ്ചു ദിവസത്തെ പ്രചര പരിപാടികളിലും പങ്കെടുക്കും. മോദി അഞ്ചു മഹാറാലികളില്‍ പങ്കെടുക്കുമ്പേള് അമിത് ഷാ പത്ത് ജില്ലകളിലെ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ നാലു ദിവസം കേരളത്തിലും മൂന്നു ദിവസം തമിഴ്നാട്ടിലെ പ്രചരണ പരിപാടികളിലും പങ്കെടുക്കും. കോണ്‍ഗ്രസ് മുന്‍ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എംപി, തേജസ്വി സൂര്യ എംപി, റാം മാധവ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ കേരളത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്, നിതിന്‍ ഗഡ്കരി, പ്രകാശ് ജാവഡേക്കര്‍, പിയൂഷ് ഗോയല്‍, മുക്താര്‍ അബ്ബാസ് നഖ്വി, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ധര്‍മേന്ദ്ര പ്രധാന്, അനുരാഗ് ഠാക്കൂര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ രണ്ടു ദിവസം വീതം പ്രചരണം നയിക്കും. കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂര മലബാര്‍ മേഖല കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മത്സരിക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലും യെദിയൂരപ്പ പ്രചരണത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: