ലക്നൗ: യോഗി ആദിത്യനാഥിന്റെ നാലു വര്‍ഷത്തെ ഭരണത്തില്‍ ഉത്തര്‍പ്രദേശ് നടത്തിയത് വലിയ കുതിപ്പ്. കഴിഞ്ഞ 4 വര്‍ഷത്തിനിടെ സംസ്ഥാനത്തെ പ്രധാന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന 64 പേജുള്ള രേഖ ഞായറാഴ്ച പുറത്തിറക്കി.
യുപി സര്‍ക്കാര്‍ നടത്തിയ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ ”സേവാ ഓര് സുഷാഷന് കാ 4 വര്‍ഷ്” എന്ന പേരിലുള്ള ലഘുലേഖയിലാണ് വിവരിക്കുന്നത്. 44 കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ യുപി ഇപ്പോള്‍ മുന്‍നിര സംസ്ഥാനണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോയെന്നും രേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ 4 വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ 10.90 ലക്ഷം കോടിയില്‍ നിന്ന് 21.73 ലക്ഷം കോടിയായി ഉയര്‍ന്നു.
സംസ്ഥാനത്തെ ആളോഹരി വരുമാനം ഇരട്ടിയായതായും തൊഴിലില്ലായ്മ നിരക്ക് 2017 ല്‍ 17.5 ശതമാനത്തില്‍ നിന്ന് 2021 ഫെബ്രുവരിയില്‍ 4.1 ശതമാനമായി കുറഞ്ഞതും വലിയ നേട്ടമായി. ”ഉത്തര്‍പ്രദേശ് രാജ്യത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മാറുകയാണ്, സംസ്ഥാനത്തെ ആളോഹരി വരുമാനവും ഇരട്ടിയായി. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷം ഫെബ്രുവരി 28 ന് 4.1 ശതമാനമായി കുറഞ്ഞു. 2017 ല്‍ ഇത് 17.5 ശതമാനമായിരുന്നു. ‘
കുറ്റവാളികള്‍ക്കെതിരായ സഹിഷ്ണുതയില്ലാത്ത നയത്തെ സര്‍ക്കാര്‍ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയുന്നതിന് കാരണമായി. 2017 മാര്‍ച്ച് മുതല്‍ 7,760 പോലീസ് ഏറ്റുമുട്ടലുകളില്‍ 135 കുറ്റവാളികള്‍ കൊല്ലപ്പെട്ടു. 10 പോലീസുകാര്‍ രക്തസാക്ഷിത്വം വരിച്ചു. ഈ ഏറ്റുമുട്ടലുകളാണ് 16,592 കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ കാരണമായത്. ഏറ്റുമുട്ടലില്‍ 3,028 ക്രിമിനലുകള്‍ക്കും 1,086 പോലീസുകാര്‍ക്കും പരിക്കേറ്റു.
ഗ്യാങ്സ്റ്റര്‍ ആക്ട് പ്രകാരം 36,990 കുറ്റവാളികളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. 523 പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അതേസമയം, മാഫിയകളും കുറ്റവാളികളും കൈവശം വച്ചിരിക്കുന്ന 1000 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ നശീകരണത്തിനും പൊതു സ്വത്ത് നശിപ്പിക്കുന്നതിനും ബന്ധപ്പെട്ട കലാപകാരികളില്‍ നിന്ന് സര്‍ക്കാര്‍ പിഴ ഈടാക്കി.
ഉത്തര്‍പ്രദേശില്‍ 21 നിക്ഷേപ സൗഹൃദ പദ്ധതികള്‍ നടപ്പാക്കി. അതിനാല്‍ യുപി ഇപ്പോള്‍ ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസില്‍ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഏകദേശം 4 ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കി. കരിമ്പ് ഉല്പാദനം, ടോയ്ലറ്റ് നിര്‍മ്മാണം (2.61 കോടി), കൊറോണ വൈറസ് പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, എംഎസ്എംഇകളുടെ സ്ഥാപനം, എക്സ്പ്രസ് ഹൈവേ, പുതിയ മെഡിക്കല്‍ കോളേജുകള്‍ എന്നിവയില്‍ സംസ്ഥാനം മുന്നിലാണ്.
റോഡ് കണക്റ്റിവിറ്റി, വനിതാ വികസനം, പശു സംരക്ഷണം, സ്ത്രീ ശാക്തീകരണം, ഗ്രാമവികസനം എന്നിവയും പ്രധാന നേട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗി സര്‍ക്കാര്‍ 4 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി മാര്‍ച്ച് 19 മുതല്‍ മാര്‍ച്ച് 25 വരെ സംസ്ഥാനത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: