ന്യൂദല്‍ഹി: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ്(എം) വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാം. പി ജെ ജോസഫിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചുള്ള തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം ശരിവച്ച ഹൈക്കോടതിയുടെ ഡിവിഷന് ബഞ്ചിന്റെ ഉത്തരവിനെതിരെയായിരുന്നു ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്.
സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും തനിക്കൊപ്പമായിരുന്നുവെന്നും എന്നാല്‍ ഇതിന്റെ രേഖകള്‍ പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭൂരിപക്ഷം അംഗങ്ങളും തയ്യാറായില്ലെന്നുമായിരുന്നു പി ജെ ജോസഫിന്റെ വാദം. ഇക്കാര്യത്തില്‍ പുനഃപരിശോധന ആവശ്യമെന്നും പി ജെ ജോസഫിന്റെ അഭിഭാഷകന് വാദിച്ചുവെങ്കിലും ഹൈക്കോടതി വിധിയില്‍ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: