തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഎംസിസി ഡയറക്റ്റര്‍ ഷിജു വര്‍ഗീസും മത്സരരംഗത്ത്. കുണ്ടറയില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ സ്വതന്ത്രസ്ഥാനാര്‍ത്ഥി ആയി ആണ് മത്സരിക്കുക. ആഴക്കടല്‍ മത്സ്യബന്ധന വിവാവദത്തില്‍ മന്ത്രി ചതിച്ചതിനെ തുടര്‍ന്നാണ് ഷിജു വര്‍ഗീസിന്റെ തീരുമാനം.
ഇഎംസിസി – ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പ്പറേഷന് ധാരണപത്രം റദ്ദാക്കിയതിന് പിന്നാലെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ പൊട്ടിത്തറിച്ച് ഇ.എം.സി.സി പ്രസിഡന്റ് ഷിജു എം. വര്‍ഗീസ് രംഗത്തെത്തിയിരുന്നു. മന്ത്രി തുടര്‍ച്ചയായി കളളംപറയുന്നുവെന്ന് ഇ.എം.സി.സി അധ്യക്ഷന്‍ തുറന്നടിച്ചിരുന്നു.ഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്. രേഖാമൂലം ഉള്ള കാര്യം പോലും നിഷേധിക്കുകയാണ്. അധികാരികളെ വിശ്വസിച്ചാണ് കമ്പനി മുതല്‍മുടക്കാന്‍ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ, നടക്കില്ലെങ്കില്‍ മുന്നേ പറയാമായിരുന്നില്ലേ.. എത്രമാത്രം മുതല്‍മുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങള്‍ നീക്കിയതെന്നതടക്കം രൂക്ഷമായ വിമര്‍ശനം മന്ത്രിക്കെതിരേ ഷിജു ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: