ന്യൂഡൽഹി: കരീബിയന്‍ രാഷ്‌ട്രങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പഴയ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്.
ക്രിക്കറ്റ് താരങ്ങളായ റിച്ചി റിച്ചാര്‍ഡ്സനും ജിമ്മി ആഡംസും പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആന്‍റിഗ്വയിലും ബാർബുഡയിലും ഇന്ത്യവാക്‌സിൻ എത്തിച്ചിരുന്നു. ഇന്ത്യയുടെ ‘വാക്‌സിൻ മൈത്രി’ നയപ്രകാരമാണ് കരീബിയൻ രാജ്യങ്ങൾക്ക് കൊറോണ വാക്‌സിൻ ലഭ്യമാക്കിയത്. സംപന്ന രാഷ്‌ട്രങ്ങള്‍ക്ക് നല്‍കാതെ ദരിദ്ര രാഷ്‌ട്രങ്ങളായ കരീബിയന്‍ രാഷ്‌ട്രങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ എത്തിക്കുകയായിരുന്നു നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ വാക്സിന്‍ മൈത്രി എന്ന നയമനുസരിച്ചാണ് പതിനായിരക്കണക്കിന് വാക്സിന്‍ ഡോസുകള്‍ കരീബിയന്‍ രാഷ്‌ട്രങ്ങള്‍ക്ക് എത്തിച്ചത്. ഇതിന് സംപന്ന രാഷ്‌ട്രങ്ങള്‍ വരെ ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ്. പല സംപന്നരാഷ്‌ട്രങ്ങളും വാക്സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ കരീബിയന്‍ രാഷ്‌ട്രങ്ങളെ അവഗണിക്കുകയായിരുന്നു.
ഇന്ത്യയുമായി ഭാവിയിലും ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും വീഡിയോ സന്ദേശത്തില്‍ വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു. “ഞങ്ങള്‍ക്ക് വലിയ സംഭാവന നല്‍കിയ ഇന്ത്യയ്‌ക്ക് നന്ദി. വാക്സിനാണ് ഈ സംഭാവന. ആന്‍റിഗ്വയിലെയും ബാര്‍ബുഡയിലെയും ജനങ്ങള്‍ക്ക് വേണ്ടി നന്ദി പറയുന്നു,” വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു.
ആന്‍റിഗ്വയിലും ബാർബഡയിലുമായി 1,75,000 വാക്‌സിൻ ഡോസുകളാണ് ഇന്ത്യ നല്‍കിയത്. ഇതിൽ 40,000 വാക്‌സിൻ ഡോസുകൾ വാക്‌സിൻ മൈത്രിയിലൂടെയാണ് വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: