തിരുവനന്തപുരം: കേരളത്തെ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ പിണറായി സര്‍ക്കാര്‍ കുടിപ്പിച്ചത് 65000 കോടി രൂപയുടെ മദ്യം. മദ്യവില്‍പ്പനയിലെ നിയന്ത്രണങ്ങള്‍ എല്ലാം എടുത്തുകളഞ്ഞ് സംസ്ഥാനം മദ്യലോബിക്ക് തുറന്നുകൊടുക്കുന്നതായിരുന്നു ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം.
2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണ കാലത്ത് ആകെ വില്പന 48,000 കോടി രൂപയുടേതായിരുന്നു. പിണറായിയുടെ അഞ്ച് വര്‍ഷക്കാലത്ത്, അതായത് 2016 മുതല്‍ 2021 വരെ, 17000 കോടി രൂപയുടെ കൂടി കച്ചവടം വര്‍ധിച്ച് 65,000 കോടിയിലെത്തി.
രണ്ട് പ്രളയങ്ങള്‍ മൂലം എല്ലാ മേഖലകളിലും തിരിച്ചടി കിട്ടിയപ്പോള്‍ ആകെ വളര്‍ച്ച നേടിയത് മദ്യവില്പനയുടെ മേഖലയില്‍ മാത്രമാണ്. കുറെക്കൂടി വിശദമായ കണക്കെടുത്താല്‍ 2016-17 കാലഘട്ടത്തില്‍ 12,412 കോടിയുടെ മദ്യവില്പനയുണ്ടായി. 2017-18കാലത്ത് അത് 12,937 കോടിയായി ഉയര്‍ന്നു. പിന്നീട് 2018-19 കാലത്ത് അത് 14,508 കോടിയായി. 2019-20 കാലത്ത് അത് 14,700 കോടിയായി.എന്നാല്‍ കോവിഡ് തിരിച്ചടി നേരിട്ട 2020-21 വര്‍ഷം 10,340 കോടിയുടെ വില്പനയേ ഉണ്ടായുള്ളൂ.
യുഡിഎഫ് സര്‍ക്കാര്‍ അടച്ച എല്ലാ ബാറുകളും എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നു എന്ന് മാത്രമല്ല, കൂടുതല്‍ ബാറുകള്‍ അനുവദിക്കുകയും ചെയ്തു. 200 പുതിയ ബാറുകളും ഒമ്പത് ക്ലബ്ബുകളും പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് തുറന്നു. വിവരാവകശാ നിയമമനുസരിച്ചുള്ളതാണ് ഈ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: