നരിക്കോടന്‍ സുഷാന്ത്
ലോകത്തിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളില്‍ ഒന്നാണ് വയനാട്. ഈ ദേശത്തിന് വഴികാട്ടിയ മഹത് വ്യക്തിയാണ് കരിന്തണ്ടന് കോഴിക്കോട് ജില്ലയില്‍ അടിവാരത്ത് ചിപ്പിലിത്തോട് വട്ടച്ചിറ എന്ന ഗ്രാമത്തിലാണ് കരിന്തണ്ടന്റെ ജന്മദേശം എന്ന് പറയപ്പെടുന്നു. ഇന്നും നൂറിലധികം പണിയ ഗോത്രജനത സംഘടിതമായി ആ മേഖലയില്‍ താമസിച്ചുവരുന്നു. കാലിമേക്കലായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. ഉള്‍ക്കാടുകളില്‍ കാലിമേച്ച് നടക്കുന്നതില്‍ അദ്ദേഹത്തിന് ഭയമില്ലായിരുന്നു. ഗോത്ര ആചാരപ്രകാരം കൈകളിലും കഴുത്തിലും അരയിലുമായി പട്ടും വളയും അദ്ദേഹം എപ്പോഴും ധരിക്കാറുണ്ടായി എന്ന് ചില പുസ്തകങ്ങളില്‍ പ്രതിപാദിക്കുന്നു. കരിന്തണ്ടന് കായികക്ഷമതയും കരുത്തുമുള്ള ധീരനായിരുന്നു. കോഴിക്കോട്-വയനാട് മലനിരയെ വളരെയധികം അടുത്തറിയുന്ന വ്യക്തിയും.
വയനാടന്‍ മലനിരകളില്‍ എത്തിയ ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ കണ്ണ് വയനാടന്‍ വിഭവങ്ങൡലായിരുന്നു. വിഭവങ്ങള്‍ കൊള്ള ചെയ്യാന്‍ വഴികണ്ടെത്താന്‍ ഒരു എഞ്ചിനീയറെ നിശ്ചയിച്ചു. അദ്ദേഹം മലനിരകള്‍ക്കിടയിലൂടെ യാത്ര ചെയ്തു. തന്റെ അറിവ് മതിയാവില്ല എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥന് വനാന്തരത്തില്‍ താമസിച്ചുവരുന്ന പണിയ ഗോത്രജനങ്ങളോട് സൗഹൃദത്തിലാവുകയും വഴി കണ്ടെത്തുന്ന കാര്യം സംസാരിക്കുകയും ചെയ്തു. ആനയും പുലിയും കടുവയും എന്നുവേണ്ട എല്ലാ മൃഗങ്ങളും അധിവസിക്കുന്ന ചെങ്കുത്തായ മലനിരകളില്‍ വഴികണ്ടെത്തുക അസാധ്യമായിരുന്നു. എഞ്ചിനീയര്‍ പണിയ ഗോത്ര ആചാര്യരുമായി സംസാരിച്ചു. അദ്ദേഹം ബ്രിട്ടീഷുകാരോട് പറഞ്ഞു: മറ്റൊരു ദിവസം വരിക. ഗോത്ര ആചാരപ്രകാരം മലദൈവത്തെ വിളിച്ചറിയിച്ച് വഴികാട്ടാന്‍ യോഗ്യനായ ഒരാളെ ഗോത്ര ആചാര്യന് നിശ്ചയിച്ചു. അദ്ദേഹമാണ് കരിന്തണ്ടന്. ഗോത്ര ആചാരപ്രകാരം പട്ടും വളയും നിര്‍മിച്ച് നല്കി ഗോത്ര ആചാര്യന് അനുഗ്രഹിച്ചു. ലക്ഷ്യം പൂര്‍ത്തീകരിച്ചതിനുശേഷം മലദൈവത്തെ വിളിച്ചറിയിച്ചു. ചടങ്ങുകള്‍ നടത്തണം എന്ന നിര് ദ്ദേശത്തോടെ കരിന്തണ്ടനെ ബ്രിട്ടീഷ് എഞ്ചിനീയര്‍ക്ക് വഴികാട്ടാന്‍ പറഞ്ഞയച്ചു. ബ്രിട്ടീഷ് ഉദ്യോഗസ്ഥന് കരിന്തണ്ടന്റെ പുറകെ യാത്രയായി. വഴികള്‍ വ്യക്തമായി മനസിലാക്കിയ ബ്രിട്ടീഷ് ഉദേ്യാഗസ്ഥന് തന്റെ ശ്രമംകൊണ്ട് മാത്രമാണ് ഈ വഴി കണ്ടുപിടിച്ചത് എന്ന് വരുത്തിത്തീര്‍ക്കാന്‍ കരിന്തണ്ടന്റെ പട്ടും വളയും കൈക്കലാക്കാനും കരിന്തണ്ടനെ ഇല്ലാതാക്കാനും തീരുമാനിച്ചു. ഒരുനാള്‍ കരിന്തണ്ടനെ മലനിരയുടെ മുകള്‍ഭാഗത്തേക്ക് ക്ഷണിച്ചുവരുത്തുകയും കരിന്തണ്ടനെ വെടിവെച്ചു കൊലപ്പെടുത്തുകയും പട്ടും വളയും കൈക്കലാക്കുകയും ചെയ്തു.
ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പാരിതോഷികങ്ങള്‍ സ്വന്തമാക്കി എഞ്ചിനീയര്‍ ചുരം റോഡ് യാഥാര്‍ത്ഥ്യമാക്കി. എന്നാല്‍ ഇതിലെ യാത്രചെയ്യുന്ന വാഹനങ്ങള്‍ ചുരത്തില്‍ അപകടപ്പെടുന്നത് പതിവായി തുടങ്ങി. കരിന്തണ്ടന്റെ ആത്മാവ് ഈ വഴികളില്‍ അലഞ്ഞുനടക്കുന്നത് കാരണമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് ചര്‍ച്ചാവിഷയമായി.
തുടര്‍ന്ന് കേരളത്തിലെ പ്രമുഖ പൂജാരിയുടെ നിര്‍ദ്ദേശപ്രകാരം പൂജ ചെയ്ത് ആവാഹിച്ച് ഇന്നത്തെ വയനാട്-കോഴിക്കോട് ചുരം തുടങ്ങുന്നതിന് മുമ്പായി കാണുന്ന ഹൈവേയുടെ അരികില്‍ ഒരു മരത്തില്‍ ചങ്ങലകളാല്‍ കരിന്തണ്ടന്റെ ആത്മാവിനെ ആവാഹിച്ചു കുടിയിരുത്തി. ഇന്നും ആ മരത്തില്‍ വലിയ ചങ്ങല നമുക്ക് കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: