തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതി ലഭിക്കാന്‍ കോഴയായി സന്തോഷ് ഈപ്പന് നല്കിയ ഒരു ലക്ഷത്തിലധികം വിലവരുന്ന ആറ് ഐ ഫോണുകളില്‍ ഒരെണ്ണം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് കസ്റ്റംസ് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയ്ക്ക് വീണ്ടും നോട്ടീസ് അയച്ചു.
കഴിഞ്ഞയാഴ്ചയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അയച്ച നോട്ടീസില്‍ വിനോദിനി ബാലകൃഷ്ണന് ഹാജരായിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ആരും സ്വര്‍ണ്ണം, ഡോളര്‍ കടത്ത് കേസുകളുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിരുന്നു.ഈ തീരുമാനത്തിന്റെ ഭാഗമായാണ് വിനോദിനിയുടെ ഒഴിഞ്ഞുമാറ്റം. കഴിഞ്ഞ ദിവസം നോട്ടീസ് കിട്ടിയിട്ടും ദുര്‍ബലമായ കാരണം പറഞ്ഞ് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും കസ്റ്റംസിന്റെ മുന്നില്‍ ഹാജരായിരുന്നില്ല. അതുപോലെ കിഫ്ബിയ്ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇഡി നല്കിയ നോട്ടീസില്‍ കിഫ്ബി സിഇഒ കെ.എം. എബ്രഹാമും ഹാജരായിട്ടില്ല.
നോട്ടീസ് കിട്ടിയില്ലെന്ന ന്യായമാണ് ഇപ്പോള്‍ കോടിയേരി പറയുന്നത്. സന്തോഷ് ഈപ്പനെ അറിയില്ലെന്നും കോടിയേരി ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഉപയോഗിക്കാത്ത ഐഫോണിന്റെ പേരില്‍ തന്നെ പീഢിപ്പിക്കുന്നുവെന്ന് കാട്ടി വിനോദിനി ലോക്കല്‍ പൊലീസിനെ സമീപി്ച്ചിരിക്കുകയാണ്.
എന്തായാലും രണ്ടാമത്തെ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ വിനോദിനിയ്ക്ക് മൂന്നാമതൊരു നോട്ടീസ് കൂടി കസ്റ്റംസ് നല്‍കുമെന്നറിയുന്നു. വീണ്ടും നിസ്സഹകരണം തുടര്‍ന്നാല്‍ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയിയെ സമീപിക്കും. ജാമ്യമില്ലാ വാറന്റിന് വേണ്ടിയാണ് കോടതിയെ സമീപിക്കുക.
വിനോദിനിയുടെ സിംകാര്‍ഡ് വിവാദ ഐ ഫോണില്‍ ഉപയോഗിച്ചതിന് കൃത്യമായ തെളിവുകള്‍ കയ്യിലുണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. ഇത് തെളിവ് സഹിതം നിരത്തിയാല്‍ ഒരു കോടതിയ്ക്കും അത് നിഷേധിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലില്‍ നിന്നും അധികകാലം ഒഴിഞ്ഞുമാറാന്‍ വിനോദിനിയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: