കോഴിക്കോട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആരംഭിച്ച നീതിയാത്രയ്‌ക്ക് കോഴിക്കോട് സ്വീകരണം. പെണ്‍കുട്ടികളുടെ മരണത്തില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടാണ് നീതിയാത്ര. ഒപ്പം കേസില്‍ അനധികൃതമായി ഇടപെടലുകള്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നീതിയാത്ര ആവശ്യപ്പെടുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെങ്കില്‍ പിന്നെ എന്തിനാണ് ‘ഉറപ്പായും എല്‍ഡിഎഫ്’ എന്ന ചോദ്യമുന്നയിക്കുന്ന വാളയാര്‍ അമ്മയുടെ നീതി യാത്രയ്‌ക്ക് ശനിയാഴ്ച കോഴിക്കോട് ജില്ലയില്‍ സ്വീകരണം ലഭിച്ചു.
കേസ് അട്ടമറിച്ച സോജന്‍ എന്ന ഡിവൈഎസ്പിയ്‌ക്ക് സ്ഥാനക്കയറ്റം നല്‍കി. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വാക്ക് നല്‍കിയിട്ടും കേസില്‍ ഇടപെട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചാക്കോയും ജോലിയില്‍ തുടരുകയാണ്. ഇത്തരത്തില്‍ കേസ് അട്ടിമറിച്ചവരെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്ക് നല്‍കിയ വാക്ക് ലംഘിച്ചുവെന്നാണ് അമ്മയുടെ പരാതി.
കള്ളസാക്ഷികളെയും തെളിവുകളും ഉപയോഗിച്ച് കേസ് അട്ടിമറിച്ചവരെ രക്ഷിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അമ്മ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: