ഹൈദരാബാദ്: തെലുങ്കാനയിലെ നിര്‍മ്മല്‍ ജില്ലയിലെ ബൈന്‍സയില്‍ രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ കലാപത്തില്‍ എഐഎംഐഎം കൗണ്‍സിലര്‍ ഉള്‍പ്പെടെ 22 പേര് അറസ്റ്റില്‍.
വധശ്രമത്തിനും ആയുധങ്ങളുപയോഗിച്ചുള്ള കലാപത്തിനും ആണ് എഐഎംഐഎം കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെ വെറെ19 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബൈന്‍സയില്‍ മാര്‍ച്ച് ഏഴിനാണ് കലാപം നടന്നത്. 21 പേരെ വെറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഭരിയ്ക്കുന്ന ടിആര്‍എസ് സര്‍ക്കാര്‍, പ്രത്യേകിച്ച് ആഭ്യന്തരമന്ത്രി മഹ്മൂദ് അലി ഒരു സമൂദായത്തെ മാത്രമാണ് അനുകൂലിക്കുന്നത്. അദ്ദേഹം സ്വന്തം സമൂദായക്കാര്‍ക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. അവര്‍ അപകടത്തില്പെടരുതെന്നും ആഭ്യന്തരമന്ത്രി ആഗ്രഹിക്കുന്നു. മുമ്പും ഇവിടെ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ തെലുങ്കാന സര്ക്കാന് നിഷ്പക്ഷമായ നിലപാട് എടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ കലാപം ഉണ്ടാകില്ലായിരുന്നു,’ ബിജെപി തെലുങ്കാന പ്രസിഡന്റ് ബണ്ടി സഞ്ജയ് പറഞ്ഞു.
പ്രാദേശിക ഭരണകൂടം ഇവിടെ ഇന്റര്‍നെറ്റ് സേവനം സസ്പെന്റ് ചെയ്തു. 144 നിയമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 600ഓളം പൊലീസുകാരെയും 40 ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: