കൊല്ലം: പിസി വിഷ്ണുനാഥ് കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ കൊല്ലത്തെ കോണ്‍ഗ്രസില്‍ തമ്മിലടി. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ അനുകൂലിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് പ്രകടനം നടത്തി. ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അധ്യക്ഷന്മാര് രാജിവെച്ചു.
ഡിസിസി ഓഫീസിലേക്ക് പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കാത്ത പക്ഷം തങ്ങള്‍ പാര്‍ട്ടിവിടും എന്ന് വിമതര്‍ വ്യക്തമാക്കി.
വര്‍ഷങ്ങളായി കൊല്ലം മണ്ഡലം ലക്ഷ്യമാക്കിയാണ് ബിന്ദുകൃഷ്ണ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പിസി വിഷ്ണുനാഥിന്റെ പേര് ഉയര്‍ന്നുവരുകയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ ഉമ്മന്‍ ചാണ്ടി വിഷ്ണുനാഥിന് വേണ്ടി ശക്തമായി വാദിച്ചതായാണ് ലഭിക്കുന്ന വിവരം. കൊല്ലത്തിന് പകരം ചവറ മണ്ഡലമാണ് നേതൃത്വം ബിന്ദു കൃഷ്ണയ്ക്ക് മുന്നില്‍വെച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുകയാണ്. നേമത്തേയ്ക്ക് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ഹൈക്കമാന്റിന്റെ നിര്‍ദേശത്തിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടയെങ്കിലും പുതുപ്പള്ളിയിലാണ് താന്‍ മത്സരിക്കുന്നതെന്ന് അദേഹം വ്യക്തമാക്കി. നേമത്ത് മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നാണ് രമേശ് ചെന്നിത്തല നല്കിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: