ലക്നൗ: വിവാഹ ചടങ്ങില്‍ പാചകം ചെയ്യുന്നതിനിടെ റൊട്ടിയില്‍ തുപ്പുന്ന വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ ഭോജ്പൂര് പ്രദേശത്താണ് സംഭവം. തുപ്പിയശേഷം യുവാവ് റൊട്ടിയുണ്ടാക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ രഹസ്യമായി ചിത്രീരിച്ച വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോസിന് എന്നയാളെ പിടികുടി.
ചോദ്യം ചെയ്ത് ഇയാള്‍ക്കെതിരെ തുടര്‍ നടപടി എടുത്തുവരുന്നതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു. സമാനമായ കേസില്‍ നൗഷാദ് എന്നയാള്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 16ന് ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തി. മീററ്റിലെ അരോമ ഗാര്ഡന് ഗാര്‍ഹ് റോഡ് പ്രദേശത്ത് നടന്ന സംഭവം നൗഷാദ് തന്നെ ചിത്രീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് നല്കിയ പരാതിയിലാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: