ന്യൂദല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്കെതിരായ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട കേസില്‍ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പെക്ടര്‍ സച്ചിന് വാസെയെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ചോദ്യം ചെയ്തു. സച്ചിന് വാസെയായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. പിന്നീടാണ് അന്വേഷണത്തില്‍നിന്ന് ഇദ്ദേഹത്തെ നീക്കിയത്. ഫെബ്രുവരി 25ന് ആണ് ദക്ഷിണ മുംബൈയിലുള്ള അംബാനിയുടെ വസതിയില്‍നിന്ന് 500 മീറ്ററകലെ സ്കോര്‍പിയോ കാറില്‍ സ്ഫോടക വസ്തു കണ്ടെത്തിയത്.
പിന്നീട് കേസ് സംസ്ഥാന സര്‍ക്കാര്‍ ഭീകരവിരുദ്ധ സേനയ്ക്ക് കൈമാറിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎയ്ക്ക് വിടുകയായിരുന്നു. വാഹനം കൈവശം വച്ചിരുന്ന മുന്‍സൂഖ് ഹിരണിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി ആദ്യവാരം വരെ വാസെയാണ് വാഹനം ഉപയോഗിച്ചിരുന്നതെന്ന് ഹിരണിന്റെ ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്കുശേഷമാണ് വാസെഎന്ഐഎയ്ക്ക് മുന്പില് ഹാജരായത്.
ഭീഷണിയുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎയും മന്‍സൂഖ് ഹിരണിന്റെ മരണം എടിഎസുമാണ് അന്വേഷിക്കുന്നത്. ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ വാഹനം കഴിഞ്ഞ നാലുവര്‍ഷമായി മന്‍സുഖ് ഹിരണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. സച്ചിന് വാസെ രണ്ടുവട്ടം എടിഎസിന്റെ മുന്പില് ഹാജരായിരുന്നു. മന്‍സുഖ് ഹിരണിന്റെ മരണത്തില്‍ ചില സംശയങ്ങള്‍ ഭാര്യ ഉന്നയിച്ചിട്ടുണ്ട്. വാസെയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷം മഹാരാഷ്ട്ര നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രൈം ഇന്റലിജന്‍സ് വിഭാഗത്തില്‍നിന്ന് സച്ചിന് വാസെയെ നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: