ലോക്സഭയിലും രാജ്യസഭയിലും ഇരുന്ന ശേഷം നിയമസഭയിലെത്തിയത് മൂന്നു പേര്‍. ഇ.കെ. ഇമ്പിച്ചി ബാവ, വി വിശ്വനാഥമോനോന്‍, എന്‍ കെ പ്രേമചന്ദ്രന്‍. ജോസ് കെ മാണി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ ഈ പട്ടികയിലെത്തുമോ. ലോകസഭാ അംഗമായിരിക്കെ രാജിവെച്ച് രാജ്യസഭ അംഗമായ അളാണ് ജോസ്.
രാജ്യസഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് ജനവിധി തേടുന്നു. രാജ്യസഭ അംഗമായിരിക്കെ ലോകസഭയിലേക്ക് മത്സരിച്ച ഒരാളുണ്ട് കെ കരുണാകരന്‍. രാജ്യസഭാ സീറ്റ് രാജിവെച്ച് ഒഴിവിലേക്ക് വീണ്ടും മത്സരിച്ചു ജയിച്ച ആളാണ് എം പി വീരേന്ദ്രകുമാര്‍.
1952ല്‍ രാജ്യസഭാംഗമായ ഇമ്പച്ചിബാവ 1962ല്‍ പൊന്നാനിയില്‍ നിന്ന് ലോകസഭാംഗമായി. 1980 ല്‍ കോഴിക്കോട്ടു നിന്നും വീണ്ടും ലോകസഭയില്‍. 1967ല്‍ മണ്ണാര്‍ക്കാട് നിന്ന് നിയമസഭയില്‍. ഇ.എം.എസ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രി. 1991 ല്‍ പൊന്നാനിയില്‍ നിന്ന് വീണ്ടും ജയിച്ചു.
വി വി വിശ്വനാഥ മേനോന്‍ 1967ല്‍ എറണാകുളത്തുനിന്ന് ലോക്സഭയില്‍.1974 ല്‍ രാജ്യസഭാംഗം.1987ല്‍ തൃപ്പൂണിത്തുറയില്‍നിന്ന് ജയിച്ച് നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രി.
നാവായിക്കുളം പഞ്ചായത്ത് അംഗമായി തുടങ്ങിയ പ്രേമചന്ദ്രന്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായിരിക്കുമ്പോളാണ് 1996 ല്‍ കൊല്ലത്തുനിന്ന് ലോകസഭയിലെത്തി. 1998 ല്‍ വീണ്ടും ജയിച്ചു. 2000 ല്‍ രാജ്യസഭയില്‍. 2006ല്‍ ചവറയില്‍നിന്ന് നിയമസഭയിലെത്തി മന്ത്രിയായി. 2014 ലും 2019ലും വീണ്ടും കൊല്ലത്തുനിന്ന് ലോക്സഭയില്‍.
ലോകസഭയിലും രാജ്യസഭയിലും നിയമസഭയിലും അംഗങ്ങളായിരുന്ന മറ്റു ചിലര്‍ കൂടിയുണ്ട്. എം എന്‍ ഗോവിന്ദന്‍ നായരും വി വി രാഘവനും കെ കരുണാകരനും എം പി വീരേന്ദ്രകുമാറും വയലാര്‍ രവിയും തലകുന്നേല്‍ ബഷീറും കെ സി വേണുഗോപാലും.
അംഗമായിരിക്കെ ലോകസഭയിലേക്ക് മത്സരിച്ച ഒരാളുണ്ട് കെ കരുണാകരന്‍. രാജ്യസഭാ സീറ്റ് രാജിവെച്ച് ഒഴിവിലേക്ക് വീണ്ടും മത്സരിച്ചു ജയിച്ച ആളാണ് എം പി വീരേന്ദ്രകുമാര്‍.
1945 ല്‍ തൃശ്ശൂര്‍ നഗരസഭ അംഗമായായിട്ടാണ് കരുണാകരന്റെയും തുടക്കം.1948 കൊച്ചി നിയമസഭയിലും 1949ലും 1952ലും 1954ലും തിരു-കൊച്ചി നിയമസഭയിലും എത്തി. 1965 ല്‍ മാളയില്‍ നിന്ന് ആദ്യമായി നിയമസഭയില്‍. തുടര്‍ച്ചയായി എട്ടുതവണ (1965, 1967,1970,1977,1980,1982,1987,1991) മാളയില്‍ നിന്ന് വിജയിച്ചു. 1982ല്‍ മാളയിലും നേമത്തും ഒരേ സമയം വിജയിച്ചു. നേമം സീറ്റ് രാജിവെച്ചു.മൂന്ന് തവണ രാജ്യസഭയിലും (199597, 199798, 200410) രണ്ട് തവണ ലോക്സഭയിലും (199899, 19992004) അംഗമായിരുന്നു. രാജ്യസഭ അംഗമായിരിക്കെ 1996 ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിന്ന് മത്സരിച്ചു വി.വി. രാഘവനോട് പരാജയപ്പെട്ടു.
തൃശ്ശൂര്‍ നഗരസഭയില്‍ മൂന്നുതവണ അംഗമായിരുന്ന സിപിഐയുടെ വി വി രാഘവന്‍ ചേര്‍പ്പില്‍നിന്ന് രണ്ടു തവണ നിയമസഭയിലെത്തുകയും 1987 ല്‍ നായനാര്‍ മന്ത്രി സഭയില്‍ കൃഷി മന്ത്രിയാകുകയും ചെയ്തു. 1996 ലും 98 ലും തൃശ്ശൂരില്‍ നിന്ന് ലോകസഭയിലും എത്തി. 2000 ല്‍ രാജ്യസഭയിലും എത്തി. 1996ല്‍ കെ കരുണാകരനെ അട്ടിമറിച്ചാണ് രാഘവന്‍ ആദ്യം ലോക സഭയിലെത്തിയത്.
രാഘവനെപോലെ 1987 ലെ നായനാര്‍ മന്ത്രി സഭയിലും 1996ല്‍ ലോകസഭയിലും അംഗമായ എം പി വീരേന്ദ്രകുമാര്‍ രണ്ടു തവണ രാജ്യസഭയിലും എത്തി. 2014 ല്‍ ലോകസഭയിലേക്ക് പാലക്കാട് ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോറ്റതിനെതുടര്‍ന്ന് 2016ല്‍ യുഡിഫ് പ്രതിനിധിയായി രാജ്യസഭയിലെത്തി. യുഡിഫ് വിട്ട് എല്‍ഡിഎഫില്‍ പോയപ്പോള്‍ രാജ്യസഭാംഗം രാജിവെച്ചു. രാജിവെച്ച ഒഴിവിലേക്ക് വീണ്ടും ഇടതു പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. മരിച്ചപ്പോള്‍ ശേഷിച്ച കാലത്ത് മകന്‍ ശ്രോയംസ്‌കുമാര്‍ രാജ്യ സഭയിലെത്തി. അതൊക്കെ ചരിത്രത്തിലാദ്യം.
1956 മുതല്‍ 1967 രാജ്യസഭാ അംഗമായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍.1967ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുനലൂര്‍ നിന്നും 1971ല്‍ ചടയമംഗലത്തുനിന്നും ജയിച്ചു. അച്യുതമേനോന്‍ മന്ത്രിസഭയില്‍ മന്ത്രിയായി. 1977ല്‍ തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലെത്തി.
1971ല്‍ ചിറയിന്‍കീഴില്‍ നിന്ന് ലോക്സഭ അംഗമായ വയലാര്‍ രവി 1977ല്‍ വീണ്ടും ജയിച്ചു. 1982ല്‍ ചേര്‍ത്തലയില്‍ നിന്ന് നിയമസഭയില്‍. ആഭ്യന്തര വകുപ്പ് മന്ത്രിയായി. 1987ല്‍ അദ്ദേഹം വീണ്ടും ചേര്‍ത്തലയില്‍ നിന്ന് നിയമസഭയില്‍. 1994ല്‍ രാജ്യസഭയില്‍. നാലു തവണ രാജ്യസഭയില്‍.
1967 മുതല്‍ 69 വരെയും 1970 മുതല്‍ 76 വരേയും വടക്കേക്കര മണ്ഡലത്തില്‍ നിന്ന് ബാലാനന്ദന്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980ല്‍ മുകുന്ദപുരത്തുനിന്നും ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1988ല്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു.
തലെകുന്നേല്‍ ബഷീര്‍ 1977 ല്‍ കഴക്കൂട്ടത്തു നിന്ന് നിയമസഭയില്‍. എ കെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം ഒഴിഞ്ഞു. രാജ്യ സഭയിലേക്ക്. 1984 ലും 89 ലും ചിറയിന്‍ കീഴില്‍ നിന്ന് ലോകസഭയില്‍
കെ സി വേണുഗോപാല്‍ 1996ല്‍ ആദ്യമായി ആലപ്പുഴയില്‍ നിന്ന് എം.എല്‍.എയായി 2001, 2006, വര്‍ഷങ്ങളില്‍ ജയം ആവര്‍ത്തിച്ചു. 2009ല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് ആലപ്പുഴയില്‍ നിന്ന് ലോക്സഭയില്‍. 2014ല്‍ ആലപ്പുഴയില്‍ നിന്ന് വീണ്ടും 2019ല്‍ രാജസ്ഥാനില്‍ നിന്നും രാജ്യസഭയില്‍.
ചരിത്രം; വിചിത്രം
പി ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: