കൊല്ലം: സ്കൂളുകളിലും വീടുകളിലും പക്ഷികള്‍ക്ക് ദാഹജലമൊരുക്കി ജൂനിയര്‍ റെഡ്ക്രോസ്സും വീടുകളില്‍ ദാഹജലമൊരുക്കി റെഡ്ക്രോസും മറ്റ് സംഘടനകള്‍ക്ക് മാതൃകയാകുകയാണ്.
ചൂട് കൂടിയതോടെ ജലം ലഭിക്കാതെ പക്ഷിമൃഗാദികള്‍ ചത്തൊടുങ്ങുമെന്ന ഭയത്തില്‍ നിന്നാണ് ജൂനിയര്‍ റെഡ്ക്രോസ്, ആഴ്ചകള്‍ക്ക് മുന്നേ ഈ ആശയം കുട്ടികളിലെത്തിക്കുകയും സ്കൂള്‍പറമ്പുകളിലും വീടുകളിലും പാത്രങ്ങളില്‍ വെള്ളം വയ്ക്കുകയും ചെയ്യാന്‍ തുടങ്ങിയത്. ഇപ്പോള്‍ പക്ഷികള്‍ മാത്രമല്ല തെരുവിലെയും വീടുകളിലെയും മൃഗങ്ങളും ഇതില്‍ നിന്ന് വെള്ളം കുടിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച മുതല്‍ റെഡ്ക്രോസ്സ് ജില്ലാ ആസ്ഥാനത്തും ദാഹജലം വെച്ചു. എല്ലാ റെഡ്ക്രോസ്സ് അംഗങ്ങളും അവരുടെ വീടുകളിലും ഇത് തുടങ്ങി. റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയര്മാന് ഡോ. മാത്യു ജോണ്‍, സെക്രട്ടറി അജയകുമാര്‍ എന്നിവര്രാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: