കൊല്ലം: നൂറുകണക്കിന് ദേശസ്നേഹികള്‍ സഹന-സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം എങ്ങനെയാണ് വിനിയോഗിക്കുന്നതെന്ന് ആത്മപരിശോധന നടത്തണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്വാതന്ത്ര്യലബ്ധിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുണ്ടറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വേലുത്തമ്പി ദളവയെപ്പോലെ അറിയപ്പെടുന്നതും അല്ലാത്തുമായ ധീരദേശാഭിമാനികളുടെ ത്യാഗോജ്ജ്വല സ്മരണകള്‍ക്ക് ഇന്നും പ്രാധാന്യമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പയ്യന്നൂരിന്റെ സമര ചരിത്രവും കേരളവര്‍മ പഴശിരാജയുടെ ചെറുത്തുനില്‍പ്പുമെല്ലാം സ്വാതന്ത്ര്യ സമരചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍നാസര്‍, ഗാന്ധിസ്മാരക നിധി ചെയര്മാന് ഡോ.എന്‍. രാധാകൃഷ്ണന്, റാണിജോര്‍ജ്ജ്, ടി.ആര്. സദാശിവന്നായര്, സി. അജോയ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: