ന്യൂദല്‍ഹി: ദല്‍ഹിയിലെ അതിര്‍ത്തിയില്‍ നടക്കുന്ന ഇടനിലക്കാരുടെ സമരം നൂറുദിവസം പിന്നിട്ടു. ജനുവരി 26ന് നടത്തിയ അക്രമത്തിനുശേഷവും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം തുടരുകയാണ്. നിലത്തോ, ട്രോളികളിലോ ടാര്‍പോളിന്‍ ഉപയോഗിച്ച് താത്ക്കാലികമായി സജ്ജമാക്കിയ ഇടങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. വേനല്‍ അടുത്തുവരുന്നതിനാല്‍ കട്ടകള്‍ ഉപയോഗിച്ച് സ്ഥിരം നിര്‍മാണങ്ങളിലേക്ക് കടന്നിരിക്കുകയാണ് സമരക്കാര്‍.
പൊതുജനങ്ങളുടെ ജീവിതത്തിന് സമരം പല തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ നിര്‍മാണം. സിംഘു അതിര്‍ത്തിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചാബില്‍നിന്നുള്ള കല്പണിക്കാരെ വിളിച്ചുവരുത്തിയിട്ടുണ്ട്.
‘സിംഘു അതിര്‍ത്തിയില്‍ ‘പക്ക’ വീടുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് വെള്ളിയാഴ്ച പഞ്ചാബില്‍നിന്നുള്ള ഇടനിലക്കാര്‍ ചര്‍ച്ച ചെയ്തു. പൊള്ളുന്ന വേനലില്‍നിന്ന് സമരക്കാരെ സംരക്ഷിക്കാനുള്ള വഴികളാണ് തേടിയത്. അതിര്‍ത്തിയില്‍ നാലു വീടുകളാണ് നിര്‍മിക്കുന്നതെങ്കിലും എണ്ണം കൂടിയേക്കും. എല്ലാ വീടുകളും രണ്ടുനിലയാണ്.’-സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് കരംജിത് സിംഗ് പറഞ്ഞു.
വര്‍ധിച്ചുവരുന്ന ചൂടും കൊതുകുശല്യവുമാണ് അനധികൃത നിര്‍മാണത്തിന് കാരണമായി പറയുന്നത്. ഇതോടെ പൊതുജങ്ങള്‍ക്ക് സമരക്കാരെക്കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ വര്‍ധിക്കുമെന്ന് ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: