Categories: Agriculture

അന്യമാകുന്ന പുകയില കൃഷിപാടങ്ങള്‍, വിപണന രീതി അറിയാത്തതിനാൽ കർഷകരെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നു

ഒരു കാലത്ത് തീവണ്ടി യാത്രക്കാര്‍ക്ക് പള്ളിക്കരയില്‍ കിലോമീറ്ററോളം പരന്ന് കിടക്കുന്ന പുകയില പാടത്തിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാമായിരുന്നു. ഇന്ന് അതെല്ലാം അന്യമായിക്കൊണ്ടിരിക്കുകയാണ്.

Published by

ഉദുമ: ജില്ലയിലെ പള്ളിക്കര, കുണിയ തുടങ്ങിയ പ്രദേശങ്ങള്‍ ഒരു കാലത്ത് അറിയപ്പെട്ടത് ചപ്പ് എന്ന് നാടന്‍ ഭാഷയില്‍ അറിയപ്പെടുന്ന പുകയില കൃഷിയിലൂടെയാണ്. അനേകം കര്‍ഷകര്‍ പുകയില കൃഷി ചെയ്ത് ജീവിച്ചിരുന്നു. 1970 കാലഘട്ടത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ടണ്‍ കണക്കിന് പുകയില മംഗലാപുരം, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുകയില കയറ്റി അയച്ചിരുന്നു. പള്ളിക്കര റെയില്‍വെ സ്റ്റേഷനാണ് പ്രധാമായും ഇതിന് വേണ്ടി ഉപയോഗിച്ചത്.  

ഒരു കാലത്ത് തീവണ്ടി യാത്രക്കാര്‍ക്ക് പള്ളിക്കരയില്‍ കിലോമീറ്ററോളം പരന്ന് കിടക്കുന്ന പുകയില പാടത്തിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാമായിരുന്നു. ഇന്ന് അതെല്ലാം അന്യമായിക്കൊണ്ടിരിക്കുകയാണ്. ഉണക്കി കെട്ടുകളാക്കിയ പുകയില പൂന, ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കച്ചവടക്കാര്‍ വന്ന് കര്‍ഷകരില്‍ നിന്ന് വിലക്കെടുക്കാറാണ് പതിവ്. മറ്റെല്ലാ കര്‍ഷകരും നേരിടുന്ന ചൂഷണം ഈ മേഖലയിലുമുണ്ട്. കര്‍ഷകര്‍ക്ക് വിപണന രീതി അറിയാത്തത് മുതലടുത്ത് ചുളുവിലക്ക് ഇടനിക്കാര്‍ കൈക്കലാക്കുന്നു. ക്യാന്‍സര്‍ രോഗത്തിന് കാരണമാകുന്ന നിക്കോട്ടിന്‍ അടങ്ങിയ ലഹരി വസ്തുവായത് കൊണ്ട് മറ്റു കര്‍ഷര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ അനുകൂല്യമെന്നും പുകയില കര്‍ഷകര്‍ക്ക് കിട്ടാറില്ല.  

ചായ പൊടി രൂപത്തിലുള്ള പുകയില വിത്തുകള്‍ മുളപ്പിച്ച തൈകള്‍ ചാല് കീറി നടുംപുകയില കൃഷി ചെയ്ത പാടത്ത് നല്ല വളകൂറുള്ളത് കൊണ്ട് വെള്ളരി, വെണ്ടക്ക പോലുള്ള പച്ചക്കറി കൃഷിചെയ്താല്‍ നല്ല വിള ലഭിക്കും. 90 ദിവസത്തെ വളര്‍ച്ചയ്‌ക്ക് ശേഷം വെട്ടിമാറ്റിയ പുകയില പ്രത്യേകം തയ്യാറാക്കി പന്തലില്‍ ഉണക്കിയെടുക്കുന്നു. 21 ദിവസം വേണ്ടി വരും. ഉണക്കി എടുത്ത പുകയില കിലോക്ക് ആയിരം രൂപ വരെ വില ലഭിക്കും. പുകയില കൃഷിയുടെ വിപണന സാധ്യത മുന്നില്‍ കണ്ട് മറ്റു ജോലികള്‍ ചെയ്യുന്ന നിരവധി ചെറുപ്പക്കാര്‍ ഈ രംഗത്തേക്ക് കടന്ന് വരുന്നുണ്ട്.

ടൂറിസത്തിന്റെ പേരില്‍ കര്‍ഷകരില്‍ നിന്ന് പള്ളിക്കര കടല്‍ തീരം തട്ടിയടുത്ത് പാര്‍ക്കെന്ന പേരില്‍ കോണ്‍ഗ്രീറ്റ് കാടുകളാക്കി മാറ്റി. കടപ്പുറത്ത് പൂഴിയില്‍ കൃഷി ചെയ്യുന്നത് കൊണ്ട് പൊയ്യ ചപ്പൂം കുണിയ പനയാല്‍ ഭാഗത്ത് കൃഷി ചെയ്യുന്നത് കൊണ്ട് കുണിയ ചപ്പും എന്നീ രണ്ട് തരത്തിലാണ് അറിയപ്പെടുന്നത്. ഇപ്പോഴും കുണിയ പനയാല്‍ ഭാഗത്ത് പുതിയ തലമുറ ചുരുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യുന്നു. പള്ളിക്കര പ്രദേശത്തെ ഒരു തലമുറക്ക് (കൂവല്‍) കുഴി കുത്തി മണ്‍കുടുക്കയില്‍ (മണ്ട) വെള്ളം ഒഴിച്ചതിന്റെയും (വാടയില്‍) മണ്‍പാത്രത്തില്‍ കഞ്ഞി കുടിച്ചതിന്റെയും കഥകള്‍ പറയാനുണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts