മുംബൈ:കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടം അടയാളപ്പെടുത്തിയതിനെ തുടര്‍ന്ന് പുനെയില്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചു. ദിവസവും രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യു.
ഇവിടെ മാര്‍ച്ച് 31 വരെ സ്കൂളുകളും കോളെജുകളും അടഞ്ഞുകിടക്കും. ഹോട്ടലുകളും ബാറുകളും രാത്രി 10 മണിക്ക് തന്നെ അടയ്ക്കും. മാളുകളും തിയറ്ററുകളും രാത്രി 10 ന് ശേഷം ഇവിടെ തുറക്കില്ല. ഇവിടെ വിവാഹം, ശവസംസ്കാരം, രാഷ്ട്രീയ-സാമൂഹിക പരിപാടികള്‍ എന്നിവയില്‍ 50 പേരില്‍ കൂടുതല്‍ പാടില്ല.
അതേ സമയം മറ്റൊരു പട്ടണമായ അകോലയില്‍ രാത്രി എട്ടു മുതല്‍ രാവിലെ എട്ട് വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെയാണ് ലോക് ഡൗണ്‍. നാഗ്പൂരിലും കര്‍ശനമായ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ഈ ലോക് ഡൗണ്‍. വാഴാഴ്ചയാണ് മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 14,000 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ആകെ ഒരു ലക്ഷം പേര് ഇവിടെ രോഗബാധിതരായുണ്ട്.
പ്രാദേശിക തീവണ്ടി സര്‍വ്വീസിനെ ചിലര്‍ കുറ്റപ്പെടുത്തുമ്പോള്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് രോഗം പരക്കുന്നതിന് കാരണമായതെന്ന് മറ്റ് ചിലര്‍ പറയുന്നു. മഹാരാഷ്ട്രയിലെ കോവിഡ് കണക്കുകള്‍ ആശങ്കാജനകമാണെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: