കോട്ടയം : സംസ്ഥാനം ഭരിക്കുന്നത് കലാ കേരളത്തിലെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സര്‍ക്കാരാണെന്ന് പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് സലിം കുമാര്‍. ഇടത് സര്‍ക്കാരിന്റെ ചൊല്പ്പടിയില് നില്ക്കുന്നവര് മാത്രമാണ് അംഗീകാരങ്ങളിലേക്ക് ഉയരുന്നത്. യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇത്തരത്തില്‍ വിമര്‍ശിച്ചത്.
രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദേശീയ പുരസ്കാര ജേതാവ് ആയിരുന്നിട്ട് കൂടി സലിം കുമാറിനെ ഒഴിവാക്കിയതില്‍ അദ്ദേഹം പരസ്യ പ്രസ്താവന നടത്തിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റേത് ഇടത് രാഷ്ട്രീയ വിധേയത്വമാണെന്നായിരുന്നു സലിം കുമാറിന്റെ വിമര്‍ശനം. അതിനു പിന്നാലെയാണ് ഇടത് സര്‍ക്കാരിനെതിരേയും നടന് തുറന്നടിച്ചത്.
തന്റെ രാഷ്ട്രീയം കൊണ്ടായിരിക്കും ഐഎഫ്എഫ്കെയില് തിരി തെളിയിക്കാന്‍ തന്നെ ക്ഷണിക്കാതിരുന്നത്. പ്രായം കൂടിയത് കൊണ്ടായിരിക്കും ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കിയത്. എന്നാല്‍ ഐഎഫ്എഫ്കെ ചലച്ചിത്ര മേളയില്‍ തിരിതെളിയിക്കാന്‍ തനിക്കാണ് ഏറ്റവും കൂടുതല്‍ യോഗ്യതയുള്ളത് എന്നായിരുന്നു സലിം കുമാറിന്റെ പ്രസ്താവന
പ്രതികരിക്കാൻ ഇവിടെ എഴുതുക: