ആന്റിഗ്വ: ഓപ്പണര്‍ ഷായ് ഹോപ്പിന്റെ സെഞ്ചുറിയില്‍ വിന്‍ഡീസിന് വിജയം. ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോല്‍പ്പിച്ചു. 233 വിജയക്ഷ്യത്തിനായി ബാറ്റ് ചെയ്ത വിന്‍ഡീസ് 47 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി വിജയിച്ചു. 110 റണ്‍സ് നേടി. ഓപ്പണര്‍ ഇവിന്‍ ലൂയിസ് 65 റണ്‍സ് എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49 ഓവറില്‍ 232 റണ്‍സിന് പുറത്തായി.
ഓപ്പണര്‍ ദനുഷ്ക ഗുണതിലക 55 റണ്‍സ് എടുത്തു. ഫീല്‍ഡിങ് തടസ്സപ്പെടുത്തിയെന്ന്് ആരോപിച്ച ഗുണതിലകയെ അമ്പയര്‍ ഔട്ട് വിളിച്ച് പുറത്താക്കിയതിനെ തുടര്‍ന്ന് ശ്രീലങ്ക തകര്‍ന്നു. ഈ വിവാദ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. ക്യാപ്റ്റന്‍ കരുണ രത്ന 52 റണ്‍സും ബന്ദാര 50 റണ്‍സും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: