കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ജൂവലറി കമ്പനികളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2021 മാര്‍ച്ച് 16 മുതല്‍ 18 വരെ നടക്കും. 86 രൂപ മുതല്‍ 87 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 172 ഓഹരികള്‍ക്ക് അപേക്ഷിക്കാം. തുടര്‍ന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം.
1175 കോടി രൂപയുടേതാണ് ഇഷ്യു. ഇതില്‍ 800 കോടി രൂപയുടെ പുതിയ ഓഹരികളാണ്. പ്രമോട്ടറായ ടി എസ് കല്യാണരാമന്റെ 125 കോടി രൂപയുടെ ഓഹരികളും നിക്ഷേപകരായ ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റിന്റെ 250 കോടി രൂപയുടെ ഓഹരികളും അടക്കം 375 കോടി രൂപയുടെ ഓഹരികളും ഐപിഒ വഴി വില്പനയ്ക്കുണ്ട്. ഐപിഒയിലെ രണ്ടു കോടി രൂപ വരെ വരുന്ന ഓഹരികള്‍ യോഗ്യരായ ജീവനക്കാര്‍ക്കു വേണ്ടി മാറ്റി വെക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: