ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ കൂടി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചു. 13-കാരിയായ ഹിന്ദു പെണ്‍കുട്ടി കവിതാ ബായ് ആണ് അക്രമത്തിന് ഇരയായത്. ബഹല്കനി ഗോത്ര വിഭാഗക്കാരനാണ് തട്ടിക്കൊണ്ടുപോയത്. ബരേല്‍വി പുരോഹിതനായ മിയാന്‍ മിത്തു ഇസ്ലാമിലേക്കുള്ള പരിവര്‍ത്തന ചടങ്ങിന് നേതൃത്വം നല്കി. പിന്നീട് തട്ടിക്കൊണ്ടുവന്നയാള്ക്കു വിവാഹം ചെയ്തു നല്‍കുകയായിരുന്നു. മതപരിവര്‍ത്തന ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
സിന്ധിലെ കഷ്മോര്‍ ജില്ലയിലുള്ള തംഗ്വാനി തലൂക്കയിലാണ് സംഭവം നടന്നത്. പ്രദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് മാര്‍ച്ചിന് എട്ടിന് അഞ്ചുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. അഞ്ചു ആയുധധാരികള്‍ വീട്ടില്‍നിന്ന് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ബുധനാഴ്ച പെണ്‍കുട്ടി കോടതിക്ക് മുന്പില് ഹാജരായി 18 വയസിന് മുകളിലുണ്ടെന്ന് മൊഴി നല്‍കിയതായി പറയപ്പെടുന്നു.
മാതാപിതാക്കളുടെ അനുവാദമില്ലാതെയാണ് വിവാഹം കഴിച്ചതെന്ന് ആരോപണമുന്നയിച്ചതിന് പിന്നാലെ മൊഴി നല്‍കിയശേഷം പെണ്‍കുട്ടിയെ കാഷ്മോറില്നിന്ന് ഘോട്കിയിലേക്ക് പെണ്‍കുട്ടിയെ മാറ്റി. കോടതിയില്‍നിന്ന് പെണ്‍കുട്ടി സംരക്ഷണം തേടിയിട്ടുണ്ട്. പെണ്‍കുട്ടി എതിര്‍പ്പ് അറിയിച്ചില്ലെങ്കിലും സിന്ധ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പെണ്‍കുട്ടിയുടെ പ്രായം നിര്‍ണയിക്കാന്‍ വൈദ്യപരിശോധനയ്ക്ക് ഉത്തരവിട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: