കൊല്ലം: ഹരിത കര്‍മസേന അംഗങ്ങളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാന്‍ സിപിഎം നീക്കം. കോര്‍പ്പറേഷനില്‍ 55 ഡിവിഷനില്‍ പത്ത് സോണലുകള്‍ തിരിച്ച് 174 അംഗങ്ങളാണ് ഉള്ളത്.
ഇലക്ഷന് പ്രചരണത്തിന് ഇറങ്ങാന്‍ വേണ്ടി സോണല്‍ അടിസ്ഥാനത്തില്‍ മീറ്റിംഗുകള്‍ വിളിച്ചു കൂട്ടി. മേയര്‍ ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കളാണ് യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനൊപ്പം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിക്കണമെന്നാണ് നിര്‍ദ്ദേശം.
ഇത്തരത്തില്‍ ഇടതുമുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ സ്ഥിരപ്പെടുത്തുമെന്നും ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്ന പ്രലോഭനമാണ് നേതാക്കള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: